
ഹൈടെക് മോഷ്‌ടാവ് ബണ്ടിചോര്‍ ജയിലുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജയില്‍ സെല്ലിലെ സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് വിഴുങ്ങിയായിരുന്നു ആത്മഹത്യ ശ്രമം.
ജയില്‍ ചാടാന്‍ സാധ്യതയുള്ള ബണ്ടിചോറിന് പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. യു.ടി ബ്ലോക്കിലെ സെല്ലില്‍ കഴിയുന്ന ബണ്ടിയെ പ്രാഥമിക ആവശ്യങ്ങള്‍ക്കും ഭക്ഷണത്തിനുx മാത്രമാണ് സെല്ലിന് പുറത്തേക്ക് കൊണ്ടുവരുന്നത്. ഉച്ചയ്‌ക്ക് പുറത്തിറങ്ങിയ ബണ്ടി ബ്ലോക്കിലുണ്ടായ സി.എഫ്.എല്‍ ബള്‍ബ് കൈകൊണ്ട് തട്ടിപൊട്ടിച്ചു. ഇതിന്റെ ചില്ലുകള്‍ അകടത്താക്കി വെള്ളവും കുടിച്ചു. ഇതുകണ്ട വാര്‍ഡന്‍ ഉടന്‍ വിവരമറിക്കുകയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബണ്ടിയുടെ ആരോഗ്യനിലയില്‍ പ്രശ്നമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ബണ്ടിയെ മാനസിക രോഗ വിദഗ്ദരും പരിശോധിക്കും. ഹൈടെക് കള്ളനായ ബണ്ടിയെ മോഷണക്കേസില്‍ 10 വര്‍ഷമാണ് കോടതി ശിക്ഷിച്ചത്. നിരവധി കുറ്റകൃത്യം ചെയ്യുന്ന മോഷ്‌ടാവായതിനാലാണ് കോടതി പരമാധി ശിക്ഷ നല്‍കിയത്. ആശുപത്രിയിലെ ജയില്‍ വാര്‍ഡിലുള്ള ബണ്ടിയെ പ്രത്യേകമായി പൊലീസും ജയില്‍ വാര്‍ഡന്‍മാരും നിരീക്ഷിക്കുന്നുണ്ട്.
നേരത്തെ വിചാരണ തടവില്‍ കഴിഞ്ഞപ്പോള്‍ നിരവധി തവണ ഇയാള്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധന നടത്തിയതോടെ രോഗമില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ജയിലിലേക്കയച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയായ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ 2013 ജനുവരി 21 നടത്തിയ മോഷണക്കേസിലാണ് ബണ്ടി ചോര്‍ പിടിയിലായത്. 30 ലക്ഷം രൂപ വിലവരുന്ന കാറും ലാപ്‌ടോപ്പും സ്വര്‍ണവുമായാണ് ബണ്ടിചോര്‍ അന്ന് കടന്നുകളഞ്ഞത്. രണ്ട് ദിവസത്തിനുള്ളില്‍ ഇയാളെ പോലീസ് കര്‍ണാടകയില്‍ നിന്ന് പിടികൂടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam