ബംഗളൂരു സ്ഫോടനക്കേസിലെ പ്രതികളിലൊരാള്‍ കണ്ണൂരില്‍ പിടിയിലായി

By Web TeamFirst Published Oct 11, 2018, 6:52 AM IST
Highlights

ബംഗളൂരു സ്ഫോടനക്കേസിലെ പ്രതികളിൽ ഒരാളായ കണ്ണൂർ സ്വദേശി സലീം കണ്ണൂർ പിണറായിയിൽ വെച്ചു പോലീസിന്റെ പിടിയിലായി.  2008 ജൂലൈ 25ന് 8 ഇടങ്ങളിൽ നടന്ന സ്ഫോടന പരമ്പരയിൽ പ്രതി ചേർക്കപ്പെട്ട ഇയാൾ പത്തു വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്.  

കണ്ണൂര്‍: ബംഗളൂരു സ്ഫോടനക്കേസിലെ പ്രതികളിൽ ഒരാളായ കണ്ണൂർ സ്വദേശി സലീം കണ്ണൂർ പിണറായിയിൽ വെച്ചു പോലീസിന്റെ പിടിയിലായി.  2008 ജൂലൈ 25ന് 8 ഇടങ്ങളിൽ നടന്ന സ്ഫോടന പരമ്പരയിൽ പ്രതി ചേർക്കപ്പെട്ട ഇയാൾ പത്തു വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്.  അബ്‌ദുന്നാസർ മദനി, തടിയന്റവിട നസീർ എന്നിവർ പ്രതി ചേർക്കപ്പെട്ട കേസാണിത്.   കേസിൽ ഭാഗിക കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടപ്പോഴും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 

 മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരച്ചിലിൽ ആണ് സലീം പിടിയിലായത്.  സ്ഫോടക വസ്തുക്കൾ മോഷ്ടിച്ചു നൽകിയതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.  ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.  അന്വേഷണ ഏജൻസികൾ തിരയുമ്പോഴും സലീം കണ്ണൂരിൽ സുരക്ഷിതനായി കഴിയുന്നതായി നേരത്തെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.
 

click me!