നാല് വയസുകാരിയെ നൃത്താധ്യാപകന്‍ മാനഭംഗപ്പെടുത്തി

Published : May 07, 2016, 01:35 PM ISTUpdated : Oct 04, 2018, 07:58 PM IST
നാല് വയസുകാരിയെ നൃത്താധ്യാപകന്‍ മാനഭംഗപ്പെടുത്തി

Synopsis

ബംഗളൂരു: അവധിക്കാലക്യാമ്പിനിടെ നാല് വയസുകാരിയെ നൃത്താധ്യാപകന്‍ മാനഭംഗപ്പെടുത്തി. മേയ് മൂന്നിന് ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളില്‍ നടന്ന ക്യാമ്പിനിടെ നൃത്താധ്യപകനായ യുവാവ് ബാലികയെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. 

ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീറ്റര്‍ എന്ന 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍വിട്ടു. ബാലികയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം വിമാനത്താവളത്തിൽ രാജ്യാന്തര സർവീസുകളിൽ 10 ശതമാനം വർധന, സമ്മർ ഷെഡ്യൂളിൽ ഇനി 340 പ്രതിവാര രാജ്യാന്തര സർവീസുകൾ
ആലപ്പുഴയിൽ തുടരാൻ പി.പി ചിത്തരഞ്ചൻ, കന്നിയങ്കത്തിന് എ.ഡി തോമസും; ഇത്തവണയും തീപാറും പോരാട്ടം!