ധാക്ക ഭീകരാക്രമണം: ലോകമെങ്ങും സുരക്ഷ ശക്തമാക്കി

By Web DeskFirst Published Jul 3, 2016, 3:24 AM IST
Highlights

ധാക്ക: ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്പിലും അമേരിക്കയിലുമടക്കം വിവിധ ലോകരാജ്യങ്ങളില്‍  സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. ആക്രമണത്തിന്‍റെ നടുക്കത്തിലാണ് ഇപ്പോഴും ബംഗ്ലാദേശ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

20 പേരെ വധിച്ച ഐ എസ് ആക്രമണത്തിന്‍റെ നടുക്കത്തിലാണ് ഇപ്പോഴും ബംഗ്ലാദേശ്. കഴിഞ്ഞ ഏതാനും നാളുകളായി ഭീകരസംഘടനകള്‍രാജ്യത്ത് പിടിമുറുക്കുന്നതിന്‍റെ സൂചനകളുണ്ടായിരുന്നു. പുരോഗമന നിലപാട് സ്വീകരിച്ചിരുന്ന പലരെയും തീവ്രവാദികള്‍വധിച്ചപ്പോഴും സര്‍ക്കാര്‍കാര്യമായി ഒന്നും ചെയ്തതുമില്ല. ഇസ്ലാമിക് സ്റ്റേറ്റിനപ്പോലെയുള്ള ഒരു ഭീകരസംഘടന ഇത്ര കടുത്ത ആക്രമണം നടത്തിയിട്ടും ഇനിയെന്ത് എന്ന ആശയക്കുഴപ്പം സര്‍ക്കാരില്‍പ്രകടമാണ്. 

തീവ്രവാദികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴാനും അതുവഴി രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാകാനും സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ഇന്ത്യ സുരക്ഷ ശക്തമാക്കിക്കഴിഞ്ഞു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനം ഉപേക്ഷിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  

കളിക്കാരുടെ സുരക്ഷക്കാണ് തങ്ങള്‍പ്രാധാന്യം നല്‍കുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഐ എസ് ആക്രമമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമേരിക്കയിലും യൂറോപ്പിലടുമടക്കം സുരക്ഷ ക്രമീകരമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. റംസാന്‍മാസത്തില്‍തന്നെ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ആക്രമണം നടത്താന്‍സാധ്യതയുണ്ടെന്ന് വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

click me!