ബംഗളുരുവില്‍ മധ്യവയസ്കയെ കൂട്ടബലാത്സംഗം ചെയ്തു

Published : May 22, 2016, 10:17 AM ISTUpdated : Oct 05, 2018, 01:42 AM IST
ബംഗളുരുവില്‍ മധ്യവയസ്കയെ കൂട്ടബലാത്സംഗം ചെയ്തു

Synopsis

ബംഗളൂരു: ബംഗളൂരുവില്‍ മദ്ധ്യവയസ്‌കയെ കൂട്ട ബലാത്സംഗം ചെയ്തു. വീട്ടുജോലിക്കാരിയായ ചിക്കകമ്മനഹള്ളി സ്വദേശിനിയെയാണു മദ്യപിച്ചെത്തിയ രണ്ടു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഒരാളെ ഹുളിമാവ് പൊലീസ് അറസ്റ്റ് ചെയ്തു.

ഹുളിമാവ് സ്വദേശി സതീഷിനെയാണു യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയായ രണ്ടാമനുവേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇവര്‍ ജോലി കഴിഞ്ഞു മടങ്ങും വഴിയാണു പ്രതികള്‍ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇരുവരും മദ്ധ്യവയസ്‌കയെ പീഡിപ്പിച്ചു. തുടര്‍ന്ന് സ്ത്രീയെ വഴിയരികില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു.

ഇവര്‍ പൊലീസില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സമീപവാസി കൂടിയായ സതീഷിനെ അറസ്റ്റ് ചെയ്തത്. സതീഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയ പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം