
മുംബൈ: കാര്‍ഷിക വായ്പ അനുവദിക്കുന്നതിന് പകരമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ കുരുക്കില്‍. മഹാരാഷ്ര്ടയിലെ ബുല്‍ധാന ജില്ലയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രാജേഷ് ഹിവാസിനെതിരെയാണു വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ കര്‍ഷകനായ ഭര്‍ത്താവുമൊത്ത് വീട്ടമ്മ കാര്‍ഷിക വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു ബാങ്കില്‍ എത്തി.
വായ്പാ നടപടികളുടെ ഭാഗമായി വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ രാജേഷ് വാങ്ങിച്ചു. അതിനു ശേഷം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് വീട്ടമ്മ വ്യക്തമാക്കി.
മറുപടി ലഭിക്കാതെ വന്നതോടെ വെള്ളിയാഴ്ച രാവിലെ രാജേഷ് ബാങ്കിലെ പ്യൂണിനെ വീട്ടമ്മയുടെ വീട്ടിലേക്ക് അയച്ചു. മാനേജര്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ ലോണ്‍ ശരിയാകുമെന്നും ഇതുകൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്നു പ്യൂണ്‍ പറഞ്ഞു. സംഭാഷണം ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീട്ടമ്മ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതോടെ മാനേജരും പ്യൂണും ഒളിവില്‍ പോയി. ഇരുവര്‍ക്കുമായി തിരച്ചില്‍ ശക്തമാക്കിയെന്ന് പോലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam