
കൃഷി വകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ 2016 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 31 വരെ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മല്ലിയില, കറിവേപ്പില, പച്ചമുളക്, ജീരകപ്പൊടി, ഗരം മസാല, ചുക്കുപൊടി എന്നിവയിലാണ് ഈ മാരക കീടനാശിനികള്‍ കണ്ടെത്തിയത്.
'സേഫ് റ്റു ഈറ്റ്' പദ്ധതിയുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിലാണ് പരിശോധന നടന്നത്. കീടനാശിനി പരിശോധനക്കുള്ള അത്യാധുനിക സൗകര്യങ്ങളും, 100 കോടിയില്‍ ഒരു അംശം വരെ കീടനാശിനി അംശം അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ്സ് സ്‌പെക്‌ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബാണ് വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 27 ഇനം പച്ചക്കറികളുടെ 64 സാമ്പിളുകളും പരിശോധിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,എറണാകുളം, ത്യശ്ശൂര്‍, കാസര്‍കോട് ജില്ലകളിലെ പൊതുവിപണി, ജൈവപച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരി ച്ച 18 ഇനം പഴവര്‍ഗ്ഗങ്ങളുടെ 25 സാമ്പിളും ഇതോടൊപ്പം പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍/ഹൈപ്പര്‍/ജൈവ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരി ച്ച 21 ഇനം സുഗന്ധവ്യഞ്ജനം, മസാലപ്പൊടി എന്നിവയുടെ 67 സാമ്പിളുകളും പരിശോധിച്ചു. ക്യുനാല്‍ഫോസ്, ക്ലോര്‍പെറി ഫോസ്, ബെഫെന്‍ത്രിന്‍, ലാംബ്ഡാ സെഹാലോത്രിന്‍, സൈപര്‍മെത്രിന്‍,ഫെന്‍വാലറേറ്റ്, എത്തയോണ്‍,ഫൊസലോണ്‍, പ്രൊഫെനോഫോസ്,മീത്തൈല്‍ പാരത്തിയോണ്‍ എന്നീ കീടനാശിനികളുടെ അംശമാണ് കണ്ടെത്തിയത്.
പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പാക്കറ്റില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയേറ്റ് ഡയരക്ടര്‍ ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയുടെ ഫലം സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടത്.
പച്ചക്കറികളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
ക്ലോര്‍പെറി ഫോസ്, പ്രൊഫെനോപോസ്, ബെഫെന്‍ത്രിന്‍, എത്തയോണ്‍, ലാംബ്ഡാ സെഹാലോത്രിന്‍
ജൈവപച്ചക്കറികളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
സൈപര്‍മെത്രിന്‍, ക്ലോര്‍പെറി ഫോസ്, ഫെന്‍പോപാ്രതിന്‍,ബെഫെന്‍ത്രിന്‍,പ്രൊഫെനോപോസ്, എത്തയോണ്‍
പഴവര്‍ഗങ്ങളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
ക്ലോര്‍പെറി ഫോസ്
ഉണങ്ങിയ പഴവര്‍ഗങ്ങളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
ഫെന്‍പോപാ്രതിന്‍, ലാംബ്ഡാ സെഹാലോത്രിന്‍
സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവകളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
ക്യുനാല്‍ഫോസ്, ക്ലോര്‍പെറി ഫോസ്, ബെഫെന്‍ത്രിന്‍, ലാംബ്ഡാ സെഹാലോത്രിന്‍, സൈപര്‍മെത്രിന്‍,ഫെന്‍വാലറേറ്റ്, എത്തയോണ്‍,ഫൊസലോണ്‍, പ്രൊഫെനോഫോസ്,മീത്തൈല്‍ പാരത്തിയോണ്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam