ബാർ കോഴക്കേസ്: വിഎസിന്‍റെയും മാണിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Feb 14, 2019, 8:00 AM IST
Highlights

ബാർകോഴ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മാണിയുടെ ആവശ്യം. അന്വേഷത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് വിഎസിന്‍റെ ഹര്‍ജി.

കൊച്ചി: ബാർകോഴ കേസിലെ  തുടരന്വേഷണം സംബന്ധിച്ച് കെ എം മാണിയും വി എസ് അച്യുതാനന്ദനും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെ എം മാണിയുടെ ആവശ്യം. 

ഹൈക്കോടതി ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം തുടരന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി  വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് വിഎസ് അച്യുതാനന്ദന്‍റെ ഹര്‍ജി.

ബാര്‍ കോഴക്കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലെന്നുമാണ് അച്യുതാനന്ദന്‍റെ വാദം. കേസിലെ തുടരന്വേഷണം വൈകുകയാണെന്നും അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

click me!