രോഗികളായ കുട്ടികള്‍ക്ക് കൈനിറയെ സമ്മാനവുമായി ഒബാമ സാന്റയെത്തി; പിന്നെ നടന്നത് - വീഡിയോ

Published : Dec 20, 2018, 02:17 PM IST
രോഗികളായ കുട്ടികള്‍ക്ക് കൈനിറയെ സമ്മാനവുമായി ഒബാമ സാന്റയെത്തി; പിന്നെ നടന്നത് - വീഡിയോ

Synopsis

കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും അവരുടെ മാതാപിതാക്കളോട് സംസാരിച്ചും ഏറെ നേരം ആശുപത്രിയില്‍ ചിലവിട്ട ശേഷമാണ് ബരാക് ഒബാമ ആശുപത്രി വിട്ടത്.

വാഷിങ്ടൺ: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ലോകമൊരുങ്ങുമ്പോള്‍ രോഗികളായ കുട്ടികള്‍ സമ്മാനവുമായെത്തിയ സാന്റാക്ലോസിനെ കണ്ട് അമ്പരന്നു. അമേരിക്കയിലെ വാഷിങ്ടൺ ഡി സിയിലെ ചിൽഡ്രൻസ് നാഷണൽ ആശുപത്രിയിലെ കുട്ടികള്‍ക്ക് സമ്മാനവുമായി എത്തിയത് അമേരിക്കയുടെ മുന്‍പ്രസിന്റായ ബരാക് ഒബാമയായിരുന്നു. 

പാപ്പയുടെ ഭാണ്ഡകെട്ടും തൊപ്പിയുമായാണ് ഒബാമ ആശുപത്രിയിൽ എത്തിയത്. അപ്രതീക്ഷിതമായി എത്തിയ ഒബാമയെ ചുംബനം നല്‍കിയും ആലിംഗനം ചെയ്തുമാണ് കുട്ടികള്‍ സ്വീകരിച്ചത്. ഒബാമയെ കണ്ട് തിരിച്ചറിഞ്ഞ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മുഖഭാവങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും അവരുടെ മാതാപിതാക്കളോട് സംസാരിച്ചും ഏറെ നേരം ആശുപത്രിയില്‍ ചിലവിട്ട ശേഷമാണ് ബരാക് ഒബാമ ആശുപത്രി വിട്ടത്.

ഒബാമ തന്റെ ജീവനക്കാർക്കൊപ്പം ശേഖരിച്ച സമ്മാനങ്ങളാണ് കുട്ടികൾക്ക് സമ്മാനിച്ചതെന്ന്  അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.  ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ യു എസിന്റെ പ്രഥമ വനിതയായ സമയം മുതൽ എല്ലാ വർഷവും ഈ ആശുപത്രി സന്ദർശിക്കാറുണ്ടായിരുന്നു. 2014ൽ പ്രസിഡന്റായിരിക്കുന്ന സമയത്ത് ഒബാമയും ആശുപത്രി സന്ദർശിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ