
ലണ്ടൻ: മകന് അഡോൾഫ് ഹിറ്റ്ലറെന്ന് പേരിട്ടതിന്റെ പേരിൽ നവനാസി ദമ്പതികൾക്ക് ലണ്ടൻ പൊലിസ് തടവുശിക്ഷ വിധിച്ചു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളാണ് ഈ ദമ്പതിമാർ. പിതാവ് ആദം തോമസിന് ആറ് വർഷത്തെ തടവും മാതാവ് പോർച്ചുഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
ജനാധിപത്യത്തിന് ഭീഷണിയാകുന്ന സംഘടനയിലെ അംഗങ്ങളാണിവർ എന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഘടനകൾ പാടെ നിരോധിക്കണമെന്നും കോടതി പറഞ്ഞു. മകന് അഡോൾഫ് ഹിറ്റ്ലറെന്ന് പേരിട്ട ഇവരുടെ ചരിത്രം പരിശോധിച്ചപ്പോൾ വംശീയ വിദ്വേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരാണിവർ എന്ന് കണ്ടെത്തിയതായും കോടതി വെളിപ്പെടുത്തി. ഗൂഢവും ഭീകരവുമായ ലക്ഷ്യങ്ങളുള്ള സംഘടനയാണ് ഇവരുടേതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam