
സമീപകാലത്തെ അമേരിക്കൻ പ്രസിഡൻറുമാരിൽ പൊതുജനങ്ങളുടെ ഏറെ സ്നേഹം പിടിച്ചുപറ്റിയ വ്യക്തിയാണ് ബറാക് ഒബാമ. ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനായ ഒരാൾ എന്ന നിലയിൽ ധൈര്യപൂർവമായ തീരുമാനങ്ങളെടുക്കുന്നതിനു പുറമേ, തന്റെ കാലയളവിൽ അദ്ദേഹത്തിന്‍റെ ഫലിതവും സ്പർശിക്കുന്ന ആംഗ്യങ്ങളുമൊക്കെ ജനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തു. പ്രസിഡന്‍റ് പദവിയിൽ നിന്ന് മാറിയെങ്കിലും അദ്ദേഹത്തിന്‍റെ ജനങ്ങളുമായുള്ള അടുപ്പത്തിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു.
അടുത്തിടെ ക്രിസ്മസ് ആഘോഷങ്ങൾക്കായി വാഷിംഗ്ടൺ ഡിസിയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്ലബ് ഒബാമ നിർത്തലാക്കിയിരുന്നു. അതേസമയം, ഒരു ലെതർ ജാക്കറ്റും ഒരു ചുവന്ന തൊപ്പിയും ധരിച്ച് സാന്താ ആയി ഒബാമ കുട്ടികൾക്കിടയിലേക്കിറങ്ങിയതാണ് ഇപ്പോൾ അവരെ സന്തോഷത്തിലും ആഹ്ലാദത്തിലുമാക്കിയത്. കൈനിറയെ സമ്മാനങ്ങളുമായാണ് ഒബാമ എത്തിയത്. കുട്ടികൾ അദ്ദേഹത്തെ അത്ഭുതത്തോടെ തൊട്ടും ഫോട്ടോയെടുത്തും ആഹ്ലാദത്തിൽ പങ്കു ചേർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam