ബറാക് ഒബാമ പടിയിറങ്ങി; ട്രംപില്‍ പ്രതീക്ഷ അര്‍പ്പിച്ച് അവസാന പ്രസംഗം

By Web DeskFirst Published Jan 21, 2017, 1:32 AM IST
Highlights

വൈറ്റ് ഹൗസില്‍ പുതിയ പ്രസിഡന്റായ ട്രംപിനേയും ഭാര്യയേയും സ്വീകരിച്ചുകൊണ്ടാണ് പ്രസിഡന്റ് ബരാക് ഒബാമയുടെ അവസാന ഔദ്യോഗിക ദിനം തുടങ്ങിയത്. പിന്നീട്  വൈറ്റ് ഹൗസിലെ ബ്ലൂ റൂമില്‍ ചായസല്‍ക്കാരം. സത്യപ്രതിജ്ഞാ ചടങ്ങിന് കാപ്പിറ്റോള്‍ ഹില്ലിലേക്ക് ട്രംപിനേയും മെലാനിയയേും  രണ്ടുപേരും അനുഗമിച്ചു. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഒബാമയും മിഷേലും  ആന്‍ഡ്രൂസ് വ്യോമത്താവളത്തിലാണെത്തിയത്. തമാശകള്‍ പറഞ്ഞും ട്രംപില്‍ പ്രതീക്ഷ അ‌ര്‍പ്പിച്ചുമായിരുന്നു ഒബാമയുടെ അവസാന  പ്രസംഗം.

വൈറ്റ് ഹൗസില്‍നിന്ന് നേരത്തേ തന്നെ ഒബാമയും കുടുംബവും ഒഴിഞ്ഞിരുന്നു. വെസ്റ്റ് വിങിലെ ഫോട്ടോകള്‍ സഹിതം നീക്കംചെയ്തു. @ POTUS എന്ന പ്രസിഡന്‍ഷ്യല്‍ അക്കൗണ്ടില്‍നിന്ന് അവസാനത്തെ ട്വീറ്റുമുണ്ടായി. സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ട്വിറ്റര്‍ ഹാന്റില്‍ ട്രംപ് ഏറ്റെടുത്ത് സ്വന്തം പേരിലേക്ക് മാറ്റി. ഒപ്പം പുതിയ വെബ്സൈറ്റിന്റെ പേരും ഒബാമ പ്രഖ്യാപിച്ചു, Obama.org. വ്യോമതാവളത്തില്‍നിന്ന് അവധിക്കാലം ചെലവഴിക്കാന്‍. ഒബാമയും മിഷേലും പോയത് പാം സ്‌പ്രിംഗ്സിലേക്കാണ്.  സ്ഥാനമൊഴിഞ്ഞാല്‍ പ്രസിഡന്റുമാര്‍ സാധാരണ വാഷിംങ്ടണില്‍ താമസിക്കാറില്ല. പക്ഷേ ഒബാമയും കുടുംബവും   വാഷിംഗടണില്‍ തന്നെ തുടരും. അതിനായി ഒരു വീടും കണ്ടെത്തിക്കഴിഞ്ഞു. ട്രംപിന്റെ മകള്‍ ഇവാന്‍കയും മരുകമകന്‍ ജാരെഡ് കുഷ്നെറും താമസിക്കാന്‍ പോകുന്ന വീടിനടുത്താണ് ഒബാമയുടെ വീടും. അധികാരമൊഴിഞ്ഞെങ്കിലും താന്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് വാക്കുനല്‍കയാണ് ഒബാമ വിടവാങ്ങുന്നത്.

click me!