ബാറ്റ്ഷ്വായിയുടെ കരണത്ത് തന്നെ കിട്ടി ഒരെണ്ണം- വീഡിയോ

Web Desk |  
Published : Jun 29, 2018, 02:19 AM ISTUpdated : Oct 02, 2018, 06:43 AM IST
ബാറ്റ്ഷ്വായിയുടെ കരണത്ത് തന്നെ കിട്ടി ഒരെണ്ണം- വീഡിയോ

Synopsis

ബെല്‍ജിയം- ഇംഗ്ലണ്ട് മത്സരത്തിനിടെ അദ്‌നന്‍ ജാനുസാജിന്റെ ഗോള്‍ ആഘോഷത്തിനിടെയാണ് മിഷു ബാറ്റ്ഷ്വായിക്ക് മുഖമടക്കി അടിക്കിട്ടിയത്.

മോസ്കോ: കരണത്തങ്ങ് അടിക്കിട്ടുക എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയാണ്. ബെല്‍ജിയം- ഇംഗ്ലണ്ട് മത്സരത്തിനിടെ അദ്‌നന്‍ ജാനുസാജിന്റെ ഗോള്‍ ആഘോഷത്തിനിടെയാണ് മിഷു ബാറ്റ്ഷ്വായിക്ക് മുഖമടക്കി അടിക്കിട്ടിയത്. എന്നാല്‍ അത് പന്തുക്കൊണ്ടാണെന്ന് മാത്രം. സംഭവം ഇങ്ങനെ..

മത്സരത്തിന്റെ ഏക ഗോള്‍ 51ാം മിനിറ്റില്‍ അദനന്‍ ജാനുസാജിന്റെ കാലില്‍ നിന്ന് പിറന്നു. ഇടത് വിങ്ങില്‍ നിന്നുള്ള ഷോട്ട് വളഞ്ഞ് പുളഞ്ഞ് ഇംഗ്ലിഷ് വലയിലേക്ക്. പന്ത് വലയില്‍ കയറിയതോടെ ഗോളാഘോഷം തുടങ്ങി.

ആഘോഷത്തിനിടെ വലയില്‍ കയറിയ പന്ത് ബാറ്റ്ഷ്വായി കൈയിലെടുത്ത് വീണ്ടുമൊരടി. പോസ്റ്റില്‍ തട്ടി റീബൗണ്ട് ചെയ്ത പന്ത് നേരെ ബാറ്റ്ഷ്വായുടെ മുഖത്തേക്ക്. കാണികളില്‍ ഏറെ ചിരി പടര്‍ത്തിയ സംഭവത്തിന്റെ രസകരമായ വീഡിയോ കാണാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ