ഫലൂജയില്‍ സൈന്യവും ഐഎസും സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തമായി

By Web DeskFirst Published Jun 21, 2016, 3:47 AM IST
Highlights

2004 മുതല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്ന ഫലൂജയില്‍ കഴിഞ്ഞ ദിവസമാണ് സൈന്യം നിര്‍ണ്ണായക മുന്നേറ്റം നടത്തിയത്.
ഇറാഖി സൈന്യത്തിന്റെയും ഫെഡറല്‍ പൊലീസിന്റേയും സംയുക്തസേനയായ കൗണ്ടര്‍ ടെറസിസം സര്‍വ്വീസ് ഫലൂജയില്‍ സ്വാധീനമുറപ്പിച്ചെങ്കിലും നഗരത്തിന്റെ ചില കേന്ദ്രങ്ങള്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. അമ്പതിനായിരത്തോളം വരുന്ന നഗരവാസികളെ മനുഷ്യമറയായി ഉപയോഗിച്ചുകൊണ്ടായിരുന്നു ഇതുവരെ ഭീകരര്‍ പ്രതിരോധിച്ചിരുന്നത്. ഭീകരരുടെ പിടി അയഞ്ഞതോടെ ഇതില്‍ മുപ്പതിനായിരത്തിലേറെപ്പേര്‍ ഫലൂജയില്‍ നിന്ന്അഭയാര്‍ത്ഥികളായി ജീവനുംകൊണ്ട് പലായനം ചെയ്തു. നൂറുകണക്കിന് ആളുകള്‍ക്ക് രക്ഷപ്പെട്ടോടുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടു. അഭയാര്‍ത്ഥിപ്രവാഹം തുടരുകയാണ്. രണ്ടായിരത്തഞ്ഞൂറിലേറെ ഐഎസ് ഭീകരരെ ഇതുവരെ വകവരുത്താനായെന്നാണ് സൈന്യത്തിന്റെ കണക്ക്. സംയുക്തസേനയിലെ മുന്നൂറിലേറെപ്പേര്‍ക്കും ജീവന്‍ നഷ്ടമായി. ഫലൂജയുടെ വടക്കന്‍ മേഖലയിലൂടെ സൈന്യം ഇപ്പോള്‍ നഗരഹൃദയത്തിലേക്ക് മുന്നേറുകയാണെന്ന് സഖ്യസേനയുടെ സ്റ്റാഫ് ജനറല്‍ അബ്ദുല്‍ വാഹാഹ് അല്‍സൈദി പറഞ്ഞു. പടിഞ്ഞാറന്‍ ഫലൂജയില്‍ ശക്തമായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇത് ഉടന്‍ അവസ്സാനിക്കുമെന്നും ഇപ്പോഴും സജീവമാണ് എന്ന് കാണിക്കാനുള്ള പാഴ്ശ്രമം മാത്രമാണ് ഐഎസ് ഫലൂജയില്‍ ഇപ്പോള്‍ നടത്തുന്നതെന്നും അല്‍സൈദി പറഞ്ഞു. ഐഎസിന്റെ ഇറാഖിലെ പ്രധാന സ്വാധീനകേന്ദ്രമാണ് ഫലൂജയിലെ തിരിച്ചടിയോടെ കൊവിട്ടത്. എന്നാല്‍ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ ഐഎസ് സ്വാധീനം ഇപ്പോഴും ശക്തമാണ്.

click me!