പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിടുമെന്ന് ബി.ഡി.ജെ.എസ്

Published : Mar 12, 2017, 06:01 PM ISTUpdated : Oct 05, 2018, 12:15 AM IST
പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിടുമെന്ന് ബി.ഡി.ജെ.എസ്

Synopsis

കോട്ടയം ഏറ്റുമാനൂരില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് എന്‍.ഡി.എ മുന്നണി വിടണമെന്ന പൊതുവികാരമുയര്‍ന്നത്. മുന്നണി സംവിധാനം കാര്യക്ഷമമല്ല. ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ട പരിഗണന കിട്ടുന്നില്ലെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. മുന്നണി രൂപീകരണ വേളയില്‍ വാഗ്ദ്ധാനം ചെയ്ത പല പദവികളും കിട്ടിയിട്ടുമില്ല. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായി തുഷാര്‍ വെള്ളാപ്പള്ളി യോഗത്തില്‍ പറഞ്ഞു. അതുണ്ടായില്ലെങ്കില്‍ മുന്നണി മാറ്റം ചര്‍ച്ച ചെയ്യാമെന്ന പൊതുതീരുമാനത്തിലേക്ക് യോഗമെത്തുകയായിരുന്നു. അപ്പോഴത്തെ സാഹചര്യങ്ങളനുസരിച്ചായിരിക്കും തീരുമാനമുണ്ടാവുക.

ബി.ജെ.പി വഞ്ചിച്ചതായി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍.ഡി.എയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ യു.ഡി.എഫിലേക്ക് ചേക്കേറുകയെന്ന ലക്ഷ്യമാണ് ബി.ഡി.ജെ.എസ് നേതൃത്വത്തിനുള്ളത്. സുധീരന്‍ പോയതോടെ ഇതെളുപ്പമാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുത്ത ചൂടിൽ ആശ്വാസമായി വേനൽമഴ, അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 3 ജില്ലകളിൽ മഴ ലഭിക്കും
കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി: ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി; തെളിവുകൾ കൈമാറി