
തിരുവനന്തപുരം: മൃഗശാലയിലെ ഭവാനി എന്ന 25 വയസ്സുള്ള ഹിമാലയൻ കരടി തിങ്കളാഴ്ച്ച രാത്രി 10.30 ന് മരിച്ചു. കഴിഞ്ഞ ഒരു മാസമായ് വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ കിടപ്പിലായിരുന്നു. സ്വയം ആഹാരം കഴിക്കാൻ സാധിക്കാത്തതിനാൽ സിറിഞ്ചിലും ട്യൂബിലുമൊക്കെയാണ് ആഹാരം നല്കിയിരുന്നത്.
തേൻ, പാൽ, റാഗി കഞ്ഞി, പുഴുങ്ങിയ മുട്ട, തണ്ണി മത്തൻ, വെള്ളരിക്ക, മുന്തിരി, കപ്പലണ്ടി, ഐസ് മുതലായവയായിരുന്നു അവളുടെ ഇഷ്ടാഹാരങ്ങൾ. ഹരിയാനയിലെ ഭിവാനി മൃഗശാലയിൽ നിന്നും 12 വർഷം മുമ്പ് കൊണ്ടുവന്ന ഭവാനി കഴിഞ്ഞ 8 കൊല്ലമായി ഏകയായിരുന്നുവെന്ന് മൃഗശാല സുപ്രണ്ട് അനില്‍ ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞു
നാഗാലാന്‍റ് മൃഗശാലയിൽ നിന്നും രണ്ടു ഹിമാലയൻ കരടികളെ കൊണ്ടുവരാനുള്ള ശ്രമം പുരോഗമിച്ചു വരുന്നു. സെന്‍റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡിസ്, ബീയര്‍ റെസ്ക്യൂ സെന്‍റര് എന്നിവിടങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ കരടിയെ സ്കാൻ ചെയ്ത് പരിശോധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam