യാചകനെ പിടിച്ച് കുളിപ്പിച്ച് വൃത്തിയാക്കിയപ്പോള്‍, അയാള്‍ കോടീശ്വരന്‍

Published : Dec 21, 2017, 02:20 PM ISTUpdated : Oct 05, 2018, 12:14 AM IST
യാചകനെ പിടിച്ച് കുളിപ്പിച്ച് വൃത്തിയാക്കിയപ്പോള്‍, അയാള്‍ കോടീശ്വരന്‍

Synopsis

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ ഭിക്ഷയാചിച്ചു കഴിഞ്ഞിരുന്ന വൃത്തിഹീനമായ അവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധന്‍ ബാങ്കില്‍ ഒരു കോടിയിലധികം സ്ഥിര നിക്ഷേപമുള്ള തമിഴ്‌നാട്ടുകാരന്‍. യാചകന്‍റെ വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍കാര്‍ഡിന്‍റെയും സ്ഥിരനിക്ഷേപത്തിന്‍റെയും പേപ്പറുകള്‍ കണ്ടെത്തി. 

തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന വൃദ്ധയാചകനെ സംരക്ഷിക്കാനായി പിടിച്ച  ആംഗ്രൂം സ്‌കൂളിലെ സ്വാമി ഭാസ്‌ക്കര്‍ സ്വരൂപ് ജി യുടെ കണ്ണില്‍പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാളെ പിടിച്ചുകൊണ്ടു വന്ന ശേഷം കുളിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍ കാര്‍ഡും  1,06,92,731 രൂപയുടെ സ്ഥിര നിക്ഷേപത്തിന്‍റെ പേപ്പറുകളും കണ്ടെത്തുകയായിരുന്നു. 

ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വമ്പന്‍ ബിസിനസുകാരനാണ് യാചകനെന്ന സത്യം ആള്‍ക്കാര്‍ അറിഞ്ഞത്.പിന്നീട് ഇയാളോട് ചോദിച്ചറിഞ്ഞ വിവരം വെച്ച് സ്വാമി ഇയാളുടെ വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് മകള്‍ വന്ന് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഡിസംബര്‍ 13 ന് തന്റെ സ്‌കൂളില്‍ ഭക്ഷണം അന്വേഷിച്ച് വന്നപ്പോഴാണ് യാചകന്‍ സ്വാമിയുടെ കണ്ണില്‍ പെടുന്നത്. 

ഭക്ഷണം നല്‍കിയ ശേഷം മുടിയും താടിയും മുറിച്ച് കുളിപ്പിച്ചപ്പോഴാണ് സ്വാമിയുടെ സഹായി വസ്ത്രത്തിനുള്ളില്‍ നിന്നും നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെത്തിയത്. പിന്നീട് ആധാറില്‍ നിന്നും ഇയാള്‍ മുത്തയ്യാ നാടാറാണെന്ന് തിരിച്ചറിഞ്ഞ സ്വാമി പിന്നീട് തിരുനെല്‍വേലിയിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. വീട്ടുകാരെ വിളിച്ച് വിവരം ഉറപ്പിച്ച ശേഷം പിന്നീട് മകള്‍ ഗീതയ്‌ക്കൊപ്പം പറഞ്ഞുവിട്ടു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല