
ഈജിപ്തില്‍ ചരിത്രപുരാതനമായ ക്ഷേത്രത്തിനടുത്ത് നഗ്ന ഫോട്ടോഷൂട്ട് നടത്തിയ മോഡലിന് ജയില്‍ ശിക്ഷ. ബെല്‍ജിയംകാരിയായ മരയ്‌സ പാപ്‌യെന്‍ ആണ് ഫോട്ട് ഷൂട്ട് നടത്തിയതിന്റെ പേരില്‍ ഒരു ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചത്.
കര്‍ണക് ക്ഷേത്ര പരിസരത്ത് നിന്നാണ് മരയ്‌സ ഫോട്ടോ ഷൂട്ട് നടത്തിയത്. ഫോട്ടോഗ്രാഫറായ ജസ്സ വാക്കറും അറസ്റ്റിലായി. ഇരുവര്‍ക്കും ഒരോ ദിവസം വീതം ജയില്‍ ശിക്ഷയാണ് അധികൃതര്‍ നല്‍കിയത്. ജയില്‍ അനുഭവം ഒരു ദുസ്വപ്‌നം പോലെ കരുതുന്നതായി മോഡല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ശിക്ഷ ഭയന്ന് ഫോട്ടോഗ്രഫിയില്‍ നിന്ന് പിന്തിരിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇരുപത് പുരുഷന്‍മാര്‍ ഉള്ള തടവറയിലാണ് ഞങ്ങളെ പാര്‍പ്പിച്ചതെന്നും മൂത്രത്തിന്റെ അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന ഇടമായിരുന്നു ഇതെന്നും മരയ്‌സ പറയുന്നു. പലരുടെയും ശരീരത്തിലെ മുറിവുകളില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. അങ്ങോട്ട് നോക്കരുതെന്ന് ജസ്സ പറഞ്ഞെങ്കിലും എനിക്ക് നോക്കാതിരിക്കാന്‍ സാധിച്ചില്ല-മരയ്‌സ പറയുന്നു.
നഗ്ന ഫോട്ടോഷൂട്ടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട് മോഡലാണ് മരയ്‌സ. അടുത്ത ഘട്ടത്തില്‍ ഇറാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്താനാണ് ആഗ്രഹവമെന്നും മരയ്‌സ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam