ബ്രൗണ്‍ ഷുഗര്‍ പൊതികളുമായി ബംഗാള്‍ സ്വദേശി മൂവാറ്റുപുഴയില്‍ പിടിയില്‍

By Web DeskFirst Published May 13, 2017, 4:05 PM IST
Highlights

എറണാകുളം: മൂവാറ്റുപുഴയില്‍ ബ്രൗണ്‍ ഷുഗര്‍ പൊതികളുമായ് ബംഗാള്‍ സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കിടയിലും വില്‍പന നടത്താന്‍ കൊണ്ടു വന്ന ബ്രൗണ്‍ ഷുഗറിന്റെ 120 പൊതികളാണിയാളില്‍ നിന്ന് കണ്ടടുത്തത്.
 
പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലക്കാരനായ ഫോടിക് ഷെയ്ക്കാണ് മൂവ്വാറ്റുപുഴ കാവുങ്കരയില്‍ വച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ സുക്ഷിച്ചിരുന്ന ബ്രൗണ്‍ ഷുഗറിന്റെ 120 പൊതികളാണ് ഇയാള്‍ കൈവശം വച്ചിരുന്നത്. ടൗണില്‍ ചില്ലറ വില്‍പനക്കായി കൊണ്ടുവന്നതാണെന്ന് ഇയാള്‍ എക്‌സൈസ് സംഘത്തോടു പറഞ്ഞു. ബംഗാളി ഭാഷ മാത്രമറിയുന്ന പ്രതി മൂവാറ്റുപുഴയില്‍ വന്നിട്ട് ഒരുമാസമേ ആയിട്ടുളളുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

    
എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ്  അസിസ്റ്റന്റ് കമ്മീഷണര്‍ക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.രഘുനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ്  പ്രതി പിടിയിലായത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

click me!