കോഴിയെ മോഷ്‌ടിച്ചെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയെ അജ്ഞാത സംഘം മര്‍ദ്ദിച്ചു

Web Desk |  
Published : Jun 26, 2018, 01:31 AM ISTUpdated : Jun 29, 2018, 04:05 PM IST
കോഴിയെ മോഷ്‌ടിച്ചെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയെ അജ്ഞാത സംഘം മര്‍ദ്ദിച്ചു

Synopsis

യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു.

കൊല്ലം: കോഴിയെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് ബംഗാള്‍ സ്വദേശിയെ അജ്ഞാത സംഘം മര്‍ദ്ദിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ബംഗാള്‍ സ്വദേശി മാണിക് റായിക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചലിന് സമീപത്തുള്ള കടയില്‍ നിന്ന് കോഴിയെയും വാങ്ങി വരുകയായിരുന്നു മാണിക് റോയ്. ഇതുവഴി ബൈക്കില്‍ വന്ന മൂന്നംഗ സംഘം റായിയെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു. മോഷ്‌ടിച്ച കോഴിയെ തിരികെ തരണമെന്നാവശ്യപ്പെട്ട് ഉന്തും തള്ളുമുണ്ടായി. കോഴിയെ നല്‍കാന്‍ തയ്യാറാകാതിരുന്ന മാണിക് റായിയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. മുഖത്തും കണ്ണിന്റെ വശത്തും മൂക്കിനും മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ച മാണിക്കിനെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . യുവാവിന്റെ പരാതിയെ തുടര്‍ന്ന് കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിയുടെ രണ്ടാം യോഗം ഇന്ന്; സിലബസ് തയാറാക്കലും സ്കൂളുകളുടെ തെരഞ്ഞെടുപ്പും അടക്കം ചർച്ച ചെയ്യും
Malayalam News Live Updates: പിഎം ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിയുടെ രണ്ടാം യോഗം ഇന്ന്; സിലബസ് തയാറാക്കലും സ്കൂളുകളുടെ തെരഞ്ഞെടുപ്പും അടക്കം ചർച്ച ചെയ്യും