മൊബൈല്‍ ആപ്പുകള്‍ വഴി ആധാര്‍ സര്‍വ്വീസ് നടത്താറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

Published : Aug 01, 2017, 07:33 PM ISTUpdated : Oct 05, 2018, 12:52 AM IST
മൊബൈല്‍ ആപ്പുകള്‍ വഴി ആധാര്‍ സര്‍വ്വീസ് നടത്താറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

Synopsis

ബംഗളൂരു: അംഗീകൃതമല്ലാത്ത മൊബൈല്‍ ആപ്പുവഴി  ആധാര്‍ സര്‍വ്വീസ് നടത്തിയ ആള്‍ക്കെതിരെ  പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍   സ്വകാര്യതിയിലേക്കുള്ള കടന്നുകയറ്റത്തിനോ  ഡാറ്റാബേസ് ഹാക്ക് ചെയ്തതിനെതിരയോ അല്ല കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് യു ഐ ഡി ഐ  സിഇഒ  അജയ് ഭൂഷന്‍ പാണ്‍ഡേ പറഞ്ഞു.

മൊമ്പൈല്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ വെരിഫിക്കേഷന്‍ ആവശ്യപ്പെട്ട ആള്‍ക്കാര്‍ക്ക്  നടത്തികൊടുത്തതിനാണ് കേസ്. വെരിഫിക്കേഷന്‍ ചെയ്ത ആളുകള്‍ പിന്നീട് തങ്ങളുടെ പേര്, അഡ്രസ്സ്,  ജെന്‍ഡര്‍ തുടങ്ങിയവ ആള്‍ക്കാര്‍ ആപ്പിലൂടെ ഡൌണ്‍ലോഡ് ചെയ്യാനും തുടങ്ങി.   മറ്റൊരാളുടെ വ്യക്തിവിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകില്ല. എന്നാല്‍ ഉപഭോക്താക്കള്‍ വ്യക്തി വിവരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിയതിനാല്‍ ആപ്പിന്‍റെ ഉടമസ്ഥനെതിരെ കേസെടുക്കുകയായിരുന്നു. ഇത് കൃമിനല്‍ പ്രവൃത്തിയാണെന്നും   ഈ ആപ്പിലൂടെ വ്യക്തി വിവരങ്ങള്‍ കൈമാറാനുള്ള അധികാരം യുഐഡിഎഐ നല്‍കിയിട്ടല്ലെന്നും അജയ് ഭൂഷണ്‍ വ്യക്തമാക്കി.

വ്യക്തതയില്ലാത്ത  ഒരു വെബ്സൈറ്റിനും ആധാര്‍ നമ്പര്‍ കൊടുക്കരുതെന്നും ഔദ്യോഗിക ഗവര്‍ണ്‍മെന്‍റ്  സൈറ്റുകള്‍,  നിയമാനുസൃതമായ ഏജന്‍സീസ്,  ബാങ്കുകള്‍ , ടെലികോം കമ്പനികള്‍ എന്നിവകള്‍ക്ക് മാത്രമേ ആധാര്‍ നമ്പര്‍ കൈമാറാവു എന്നും അജയ് ബൂഷണ്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പിന്തുണയോടെ യുഡിഎഫിന് ജയം; എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും അവസാനനിമിഷം നറുക്കെടുപ്പ്; കുമരകത്ത് എപി ഗോപി പ്രസിഡൻ്റ്
പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം; 110 പേർ അറസ്റ്റിൽ, രാജസ്ഥാനിലെ ചോമുവിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി