വടക്കാഞ്ചേരി പീഡനം കള്ളക്കേസാക്കാന്‍ ശ്രമം നടന്നെന്ന് ഭാഗ്യലക്ഷ്‌മി

Web Desk |  
Published : Feb 03, 2017, 11:46 AM ISTUpdated : Oct 05, 2018, 02:00 AM IST
വടക്കാഞ്ചേരി പീഡനം കള്ളക്കേസാക്കാന്‍ ശ്രമം നടന്നെന്ന് ഭാഗ്യലക്ഷ്‌മി

Synopsis

കോഴിക്കോട്: വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസ് ഇല്ലായ്മ ചെയ്യാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായെന്ന് ഭാഗ്യലക്ഷ്മി. വടക്കാഞ്ചേരി പീഡനം കള്ളക്കേസാക്കി മാറ്റാന്‍ ശ്രമം നടന്നെന്നും കോഴിക്കോട്ടെ സാഹിത്യോസ്തവ വേദിയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.
 
സാഹിത്യോത്സവത്തില്‍ സംഘടിപ്പിച്ച കോടതിയില്‍ സ്ത്രീയെന്ന വിഷയത്തിലാണ് വടക്കാഞ്ചേരി പീഡനക്കേസിന്റെ പിന്നാമ്പുറ കഥകള്‍ ഭാഗ്യലക്ഷ്മി വിവരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് കള്ളക്കേസാക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ഇരയുടെ കടുത്ത നിലപാടും, ഒപ്പം നിന്നവരുടെ ധൈര്യവും അതിനെ ചെറുത്തു. പിന്നീടുണ്ടായത് രാഷ്ട്രീയ ഇടപെടലുകളാണ്. കേസിനെ ഇല്ലാതാക്കാന്‍ പല തരത്തിലുള്ള ഇടപെടലുകള്‍ നടന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന് കെ അജിത പറഞ്ഞു. തെളിവില്ലെന്ന കാരണം പറഞ്ഞ് കോടതികള്‍ കേസുകള്‍ തള്ളുകയാണെന്നും കെ അജിത വിമര്‍ശിച്ചു.

സംവാദത്തില്‍ പി ഇ ഉഷ, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീതിപീഠം സ്ത്രീയോട് നീതി കാട്ടുന്നുണ്ടോയെന്ന് സമൂഹം ചിന്തിക്കണമെന്നാവശ്യപ്പെട്ടാണ് സംവാദം അവസാനിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ