ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു

Published : Dec 27, 2016, 06:46 PM ISTUpdated : Oct 05, 2018, 02:26 AM IST
ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു

Synopsis

അബുദാബി: എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു. ജനുവരി പതിമൂന്ന് വരെ നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തില്‍ 12 നാടകങ്ങള്‍ മത്സരിക്കും.

കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമായ ഭരത് മുരളി നാടകോത്സവത്തിന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ തിരശ്ശീല ഉയര്‍ന്നു. ഇരുപതു ദിവസം നീണ്ടുനില്‍ക്കുന്ന മേള നാടക സംവിധാകന്‍ ഇബ്രാഹിം വേങ്ങര ഉദ്ഘാനം ചെ്തു. 

യു.എ.ഇയുടെ വിവിധ പ്രവശ്യകളില്‍ നിന്നുള്ള 12 നാടകങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഗള്‍ഫിലെ നാടകരംഗത്തും ഏറെ ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് ഓരോ നാടകങ്ങളും അരങ്ങേറുന്നത്.

നരേഷ് കോവിലിന്‍റെ സംവിധാനത്തില്‍ തീരം ദുബൈ അവതരിപ്പിക്കുന്ന ‘രണ്ട് അന്ത്യരംഗങ്ങളാണ്' മത്സരത്തിലെ ആദ്യനാടകം. എല്ലാ ദിവസവും രാത്രി 8:30ന് ആരംഭിക്കുന്ന നാടകോത്സവം ജനുവരി 13 വരെ നീണ്ടു നില്‍ക്കും. 13 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് വിധിപ്രഖ്യാപനവും സമ്മാനദാനവും നടക്കും. 

മികച്ച നാടകത്തിനു ഭരത് മുരളി സ്മാരക എവര്‍ റോളിങ്ങ് ട്രോഫിയും, മികച്ച സംവിധായകന് അശോകന്‍ കതിരൂര്‍ സ്മാരക ട്രോഫിയുമായിരിക്കും നല്‍കുക. ആസ്വാദക സാന്നിധ്യകൊണ്ട് പോവര്‍ഷങ്ങളില്‍ ഭരത് മുരളി നാടകോത്സവം ഏറെ ശ്രദ്ധ നേടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി