ദുബായ് വിസകിട്ടാന്‍ ഹെൽത്ത് ഇൻഷുറൻസ് കാർഡ് നിര്‍ബന്ധമാക്കുന്നു

Published : Dec 27, 2016, 06:45 PM ISTUpdated : Oct 04, 2018, 04:20 PM IST
ദുബായ് വിസകിട്ടാന്‍ ഹെൽത്ത് ഇൻഷുറൻസ് കാർഡ് നിര്‍ബന്ധമാക്കുന്നു

Synopsis

ദുബായ്: ജനുവരി മുതൽ ദുബായിൽ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്ക് വിസ പുതുക്കാനാവില്ല. ആശ്രിതവീസയിൽ ഉള്ളവരെ മെഡിക്കൽ ഇൻഷുറൻസിൽ ഉൾപ്പെടുത്താനുള്ള സമയപരിധി അവസാനിക്കാറായതോടെ ഇൻഷുറൻസ് കമ്പനികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്‍ഷുറന്‍സ് കാര്‍ജ് പുതുക്കാനുള്ള വ്യക്‌തിഗത അപേക്ഷകൾ സ്വീകരിക്കുന്നത് പല കമ്പനികളും ഇന്നത്തോടെ  നിർത്തിവച്ചു. സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഗ്രൂപ്പ് ഇൻഷുറൻസ് അപേക്ഷകൾ ഈമാസം 31വരെ സ്വീകരിക്കും. ജനുവരി മുതല്‍ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലാത്തവരില്‍ നിന്നും പ്രതിമാസം 500 ദിർഹം വീതം പിഴ ഈതാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

പിഴയില്‍ നിന്നു രക്ഷപ്പെടാൻ കുടുംബങ്ങളുമായി താമസിക്കുന്നവർ അനുയോജ്യമായ കമ്പനികളെ തേടുകയാണ്. ജനുവരി മുതൽ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്ക് വിസ പുതുക്കാനാവില്ല. നിലവിലുള്ള വിസ മാർച്ചിൽ റദ്ദാക്കുന്നവർക്കും രണ്ടു മാസത്തേക്ക് ഇൻഷുറൻസ് വേണമെന്നാണ് നിർദേശം. 

അപേക്ഷകരുടെ എണ്ണം 40 ലക്ഷം കടന്നതായി ദുബായ് ഹെൽത്ത് അതോറിറ്റി തലവൻ ഹുമൈദ് അൽ ഖത്താമി പറഞ്ഞു. ദുബായിലെ 98 ശതമാനം ആളുകൾക്കും ഇതിനകം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

തൊഴിലാളികളാണു നിയമം ലംഘിച്ചതെങ്കിൽ സ്‌പോൺസർ പിഴ അടയ്‌ക്കേണ്ടിവരും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിസാ കാലാവധി തീരുന്നവർക്കും ആരോഗ്യ പരിരക്ഷാ കാർഡ് നിർബന്ധമാണ്. പ്രസവിച്ച് 30 ദിവസം പൂർത്തിയാകും മുൻപ് നവജാത ശിശുവിന് ഇൻഷുറൻസ് കാർഡ് എടുത്തിരിക്കണം. 

അപേക്ഷകരുടെ അവകാശങ്ങൾ ലംഘിക്കാതെ ആയിരിക്കണം ഇൻഷുറൻസ് കമ്പനികൾ കരാറുകൾ രൂപപ്പെടുത്തേണ്ടത്. കമ്പനികളുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും കുറ്റക്കാർക്ക് കനത്ത പിഴചുമത്തി ശിക്ഷിക്കുകയും ചെയ്യും. ദുബായിൽ നിന്നു വീസ ലഭിച്ചവർ രാജ്യത്തിന് പുറത്താണെകിലും പിഴ അടയ്‌ക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

No Dubai visas without medical insurance

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി