സെനറ്റ് ഹാളിലെ സംഘർഷം: ഗവർണറെ ബോധപൂർവം തടഞ്ഞു,രജിസ്ട്രാർ ബാഹ്യസമ്മർദ്ദത്തിന് വഴങ്ങിയെന്ന് വിസിയുടെ റിപ്പോർട്ട്

Published : Jun 30, 2025, 10:34 AM ISTUpdated : Jun 30, 2025, 10:38 AM IST
Bharat Matha Governor

Synopsis

ന്നത തല അന്വേഷണം വേണമെന്ന് വിസിയുടെ റിപ്പോർട്ട്

തിരുവനന്തപുരം:കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ  സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസി യുടെ റിപ്പോർട്ട്. ഗവർണ്ണറെ ബോധ പൂർവം തടഞ്ഞു എന്നു റിപ്പോർട്ടില്‍ പറയുന്നു. വിസി ഗവർണ്ണർക്ക് റിപ്പോർട്ട് നൽകി .രജിസ്ട്രാർ ബാഹ്യ് സമ്മർദ്ദത്തിന് വഴങ്ങി. ഉന്നതതല അന്വേഷണം വേണമെന്ന് റിപ്പോർട്ട്  ശുപാര്‍ശ ചെയ്തു.അനുമതി റദ്ദാക്കിയതിന്  വ്യക്തമായ  കാരണങ്ങൾ ഇല്ല .ഗവർണർ സെനറ്റ് ഹാളിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയിൽ രാജ്ഭവന് അയച്ചതെന്നും വിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ സർക്കാറും ഗവർണ്ണറും തമ്മിലെ കത്തിലെ പോര് തുടരുന്നു. മന്ത്രി വി ശിവൻകുട്ടിയെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ കത്ത് തള്ളി രാജ്ഭവൻ ഉടൻ മറുപടി നൽകും.കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെച്ചതിൻറെ പേരിൽ രാജ്ഭവനിലെ പരിപാടി ബഹിഷ്കകരിച്ച വിദ്യാഭ്യാസമന്ത്രിയെ ന്യായീകരിച്ചായിരുന്നു ഗവർണ്ണർക്കുള്ള മുഖ്യമന്ത്രിയുടെ രണ്ടാം കത്ത്. ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രിക്ക് അങ്ങിനെയെ ചെയ്യാനാകൂ എന്നായിരുന്നു നിലപാട്. എന്നാൽ പരിപാടി തീരും മുമ്പ് ഗവർണ്ണറുടെ പ്രസംഗത്തിന് മുമ്പ് ഇറങ്ങിപ്പോയ മന്ത്രിയുടെ നടപടി കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്ഭവൻ. ഇക്കാര്യം വീണ്ടും ചൂണ്ടിക്കാട്ടി ഗവർണ്ണർ മുഖ്യമന്ത്രിക്ക് രണ്ടാം കത്ത് നൽകും.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി