
ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുന്നാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്.
ഭാരതപ്പുഴയോരത്ത് താമസിക്കുന്ന ഒട്ടുമിക്കവരുടേയും ആശങ്കയാണ് ഇത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാൻ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലാണ്. വീട്ടില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറിയവര്‍ വെള്ളം കുറച്ച് താഴ്ന്നതോടെയാണ് തിരിച്ചെത്തിയത്.
വിവിധ ഇടങ്ങളിലായി ഭാരതപുഴയോരത്ത് താമസിക്കുന്ന ഇരുന്നൂറോളം പേരെ ഇതിനകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam