
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജൂലൈ ഒന്നു മുതൽ 10 വരെ വിജെടി ഹാളിൽ സംഘടിപ്പിക്കുന്ന സാഹിത്യ സാംസ്കാരിക പുസ്തകോൽസവം വിജ്ഞാന വസന്തത്തിന് തുടക്കമായി. പുസ്തകോൽസവത്തിന്റെ ഔപചാരിക ഉൽഘാടനം ഡോ. ജി ബാലമോഹൻ തമ്പി നിർവ്വഹിച്ചു.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ ഡോ ഷിബു ശ്രീധർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 30,000 ത്തിലധികം പുസ്തകങ്ങൾ മേളയില്‍ പ്രദർശിപ്പിച്ചിട്ടുണ്ട് . 20% മുതൽ 60% വരെ ആകർഷകമായ ഡിസ്കൗണ്ട് വ്യവസ്ഥയിൽ വായനക്കാർക്ക് പുസ്തകങ്ങൾ സ്വന്തമാക്കാം.
'സൗജന്യ പുസ്തക കോർണർ' ആണ് മേളയുടെ മറ്റൊരു പ്രത്യേകത. ഇവിടെ നിന്ന് 'സ്കൂൾ കോളെജ് വിദ്യാർത്ഥികൾക്കും ,വായനശാലകൾക്കും വായനക്കാർക്കും നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ പുസ്തകങ്ങൾ ലഭിക്കുന്നു. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് പ്രദർശന സമയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam