പ്രവാസി ബിസിനസുകാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

By Web DeskFirst Published Aug 8, 2016, 5:08 AM IST
Highlights

മംഗലാപുരം: മംഗലാപുരത്ത് കൊല്ലപ്പെട്ട രീതിയില്‍ കണാപ്പെട്ട പ്രവാസി ബിസിനസുകാരന്‍റെ മരണത്തിന് പിന്നില്‍ ഭാര്യയും മകനും.  പ്രവാസി ബിസിനസുകാരന്‍ ഭാസ്‌കര്‍ ഷെട്ടിയെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് കേസില്‍  ഭാസ്‌കറിന്‍റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബില്‍ഡറുമായ നവനീത് ഷെട്ടി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.

സംഭവം പോലീസ് പറയുന്നത് ഇങ്ങനെ, ബിസിനസുകാരനും ഉഡുപ്പിയിലെ ഹോട്ടല്‍ ദുര്‍ഗ ഇന്‍റര്‍നാഷണലിന്‍റെ ഉടമയുമാണ് ഭാസ്‌കര്‍ ഷെട്ടി. ഈ ഹോട്ടലിന്‍റെ നടത്തിപ്പ് ചുമതല ഭാര്യ രാജേശ്വരിക്കായിരുന്നു. ഹോട്ടലിലെ ചില സാമ്പത്തിക തിരിമറികളെ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. 

ഇതിന് പിന്നാലെ ജൂലൈ 28നാണ് ഭാസ്‌ക്കര്‍ ഷെട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. മകനെ കാണാതായത് സംബന്ധിച്ച് ഭാസ്‌ക്കറിന്‍റെ മാതാവ് ഗുലാബി ഷെട്ടി മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് ഇന്ദ്രാളിയിലുള്ള വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീണശേഷം ഷെട്ടിയുടെ താമസം ഹോട്ടലിലായിരുന്നു. 

ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
52കാരനായ ഭാസ്‌കര്‍ ഷെട്ടി സൗദിയിലേക്ക് പോകാനിരിക്കെയാണ് കൊലപാതകം. ഷെട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കിയെന്നാണ് പൊലീസ് പറയുന്നത്. 

നിരഞ്ജന ഭട്ട് എന്ന ക്ഷേത്ര പുരോഹിതന്‍റെ സഹായത്തോടെ വീട്ടില്‍ വച്ചാണ് കൊല നടന്നത്. തുടര്‍ന്ന് മൃതദേഹം കാര്‍ക്കാളയിലെ കുഗ്രാമത്തിലെത്തിച്ച് കത്തിച്ച് ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കുകയായിരുന്നു. അവശിഷ്ടങ്ങള്‍ 25 ചാക്കുകളിലായാണ് തോട്ടിലൊഴുക്കിയത്. ഇതില്‍ പത്തോളം ചാക്കുകള്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം. രാജേശ്വരിയെയും നവനീതിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് നിരഞ്ജന്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

click me!