ഭോപ്പാല്‍ പീഡനം: ബന്ധിയാക്കി, പോണ്‍ വീഡിയോ കാണിച്ച് പീഡിപ്പിച്ചു, നാലാമത്തെ യുവതിയുടെ മൊഴി

Published : Aug 12, 2018, 09:28 PM ISTUpdated : Sep 10, 2018, 12:57 AM IST
ഭോപ്പാല്‍ പീഡനം: ബന്ധിയാക്കി, പോണ്‍ വീഡിയോ കാണിച്ച് പീഡിപ്പിച്ചു, നാലാമത്തെ യുവതിയുടെ മൊഴി

Synopsis

ഭോപ്പാലിലെ സ്വകാര്യ ഹോസ്റ്റലില്‍ ഉടമ ആറു മാസത്തോളം ബന്ധിയാക്കി പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി ഒരു യുവതി കൂടി രംഗത്തെത്തി. മറ്റ് മൂന്ന് യുവതികള്‍ ഹോസ്റ്റല്‍ ഉടമ അശ്വിനി ശര്‍മയ്ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  പരാതിയില്‍ ഇയാളെ ബലാത്സംഗം, അപായപ്പെടുത്തല്‍, ദളിത് പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭോപ്പാല്‍: ഭോപ്പാലിലെ സ്വകാര്യ ഹോസ്റ്റലില്‍ ഉടമ ആറു മാസത്തോളം ബന്ധിയാക്കി പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി ഒരു യുവതി കൂടി രംഗത്തെത്തി. മറ്റ് മൂന്ന് യുവതികള്‍ ഹോസ്റ്റല്‍ ഉടമ അശ്വിനി ശര്‍മയ്ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  പരാതിയില്‍ ഇയാളെ ബലാത്സംഗം, അപായപ്പെടുത്തല്‍, ദളിത് പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നെ അവര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. നിര്‍ബന്ധിച്ച് പോണ്‍ വീഡിയോകള്‍ കാണിച്ചു. ആറ് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചു. പലപ്പോഴും പ്രകൃതിവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. തയ്യാറാകാതിരുന്ന ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും യുവതി ഇന്‍ഡോര്‍ പൊലീസിന് മൊഴി നല്‍കി. ഈ പെണ്‍കുട്ടിയെ ദര്‍ ജില്ലയില്‍ മറ്റൊരു വീട്ടിലായിരുന്നു ഇയാള്‍ തടവില്‍ വച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാനും ഭോപ്പാല്‍ പൊലീസിന് വിവരങ്ങള്‍ കൈമാറാനും നിര്‍ദ്ദേശം നല്‍കിയതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

19കാരിയായ യുവതിയാണ് ആദ്യംഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് രണ്ട് യുവതികള്‍ കൂടി സമാന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഒരു യുവതി കൂടി വെളിപ്പെടുത്തല്‍ ന‍ടത്തിയിരിക്കുന്നത്.  

കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ പഠനത്തിനായി എത്തിയ യുവതികള്‍ സ്വകാര്യ ഹോസ്റ്റലില്‍ തങ്ങിയ സമയത്താണ് ഇയാള്‍ ഇവരെ പീഡനത്തിനിരയാക്കിയതെന്നും അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായും പ്രതിക്കെതിരെ ആവശ്യമായ തെളിവുകള്‍ ശേഖരിക്കുമെന്നും ഹിരനഗര്‍ പൊലീസ് വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ