ജമ്മുകശ്മീരിലെ സംഘര്‍ഷാവസ്ഥക്ക് കുറവുണ്ടെന്ന് കരസേന മേധാവി

By Web DeskFirst Published Oct 21, 2017, 1:15 PM IST
Highlights

ശ്രീനഗര്‍:  ജമ്മുകശ്മീരിലെ സംഘര്‍ഷാവസ്ഥക്ക് അയവുവന്നുതുടങ്ങിയെന്ന് കരസേന മേധാവി ജറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ശ്രീനഗറിലെ കരസേന ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. നിരാശമൂലം തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങളാണ് കശ്മീരില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നത്.

അതിനെതിരെ സൈന്യം ശക്തമായ ഇടപെടലുകളാണ് നടത്തിവരുന്നത്. വരുംദിവസങ്ങളില്‍ കാശ്മീരിലെ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും കരസേന മേധാവി വ്യക്തമാക്കി.

click me!