പ്രതിരോധസേനകൾക്ക് 'ബി​ഗ് ഡീൽ': 79000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി, 3 സേനകൾക്കായി പുതിയ ആയുധങ്ങൾ വാങ്ങും

Published : Dec 29, 2025, 11:29 PM IST
defence deal

Synopsis

കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകാന്‍ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം

ദില്ലി: കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകാന്‍ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം. കരസേനയ്ക്കായി ഡ്രോണുകള്‍, ശത്രുരാജ്യത്തിന്‍റെ ഡ്രോണുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, എം.കെ. 2 മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ദീര്‍ഘദൂര റോക്കറ്റുകള്‍ എന്നിവ വാങ്ങാനാണ് അനുമതി. വ്യോമസേനയ്ക്ക് ഓട്ടോമാറ്റിക് ടേക് ഓഫ് ലാന്‍ഡിങ് റെക്കോര്‍ഡിങ് സംവിധാനം, ആസ്ട്ര എം.കെ. 2 മിസൈല്‍ തുടങ്ങിയവ സ്വന്തമാവും. നാവിക സേനയ്ക്ക് ടഗുകള്‍, ഹൈ ഫ്രീക്വന്‍സി റേഡിയോ  എന്നിവയാണ് വാങ്ങുന്നത്. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാങ്ക്, എടിഎം: 2026ൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വേടന്റെ സം​ഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ