ഗംഗാ നദിയിൽ ബോട്ട് മുങ്ങി 21 മരണം

Published : Jan 14, 2017, 11:05 AM ISTUpdated : Oct 04, 2018, 06:22 PM IST
ഗംഗാ നദിയിൽ ബോട്ട് മുങ്ങി 21 മരണം

Synopsis

40 യാത്രക്കാരുമായിപ്പോയ ബോട്ടാണ് നദിയിൽ മുങ്ങിയത്. മകരസംക്രാന്തിയോടനുബന്ധിച്ച് നദിക്ക് നടുവിലുള്ള ദ്വീപിൽ പട്ടം പറത്തൽ ഉത്സവം കണ്ടശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

അനുവദനീയമായതിൽ കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതാണ് അപകട കാരണമെന്നാണ് നിഗമനം. കരയോടടുത്തപ്പോഴാണ് അപകടമുണ്ടായത്. അതിനാൽ  കൂടുതൽ ആളുകളെ രക്ഷപ്പെടുത്താനായി. നിരവധിയാളുകൾ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ പറ്റ്ന മെഡിക്കൽ കോളേജിൽ ചിത്സയിലാണ്.

ഇരുട്ടായതിനാൽ രക്ഷാപ്രവര്‍ത്തനം തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ സംയുക്ത നേതൃത്വം എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.  അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ