തുടർച്ചയായി രണ്ടാം ദിവസമാണ് അലയൻസ് വിമാനം റദ്ദാക്കുന്നത്. ബദൽ സംവിധാനം വേണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. 

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള അലയൻസ് വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്നലെ രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് റദ്ദാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. അതേസമയം, യാത്രയ്ക്കായി ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ ജീവനക്കാരുമായി തർക്കത്തിലാണ്. നിലവിൽ പ്രശ്നപരിഹാരമായിട്ടില്ല.

YouTube video player