സ്ഥലംമാറ്റം എസ്പി ആഘോഷിച്ചത് 9 റൗണ്ട് വെടിയുതിര്‍ത്ത്

Web Desk |  
Published : May 02, 2018, 02:40 PM ISTUpdated : Jun 08, 2018, 05:52 PM IST
സ്ഥലംമാറ്റം എസ്പി ആഘോഷിച്ചത് 9 റൗണ്ട് വെടിയുതിര്‍ത്ത്

Synopsis

യാത്രയയപ്പ് ചടങ്ങിനിടെ ആകാശത്തേക്ക് വെടിവച്ചത് വിവാദമാകുന്നു ബീഹാറില്‍ ജില്ലാകളക്ടർ അടക്കമുള്ളവര്‍ പങ്കെടുത്ത യാത്രയയപ്പിനിടെയാണ് സംഭവം

പട്‌ന: യാത്രയയപ്പ് ചടങ്ങിനിടെ ബീഹാറിലെ കട്ടിഹാർ എസ്പി സിദ്ധാർത്ഥ് മോഹൻ ജെയ്ൻ പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് 9 റൗണ്ട് വെടിവച്ചത് വിവാദമാകുന്നു.  കേന്ദ്ര ഡെപ്യൂട്ടേഷനിൽ ദില്ലിക്ക് പോകുന്ന എസ്പിക്കും സ്ഥലംമാറി പോകുന്ന ജില്ലാകളക്ടർക്കും സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിനിടെയാണ് സംഭവം.

യാത്രയയപ്പില്‍ പങ്കെടുക്കുന്നതിനിടെയാണ് എസ്പി സിദ്ധാർത്ഥ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ എസ്പിക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എസ്പിയുടെ പ്രവൃത്തി അങ്ങേയറ്റം നിരുത്തരവാദപരമാണെന്നാണ് ഉയരുന്ന വിമര്‍ശനം. എന്നാല്‍, സംഭവത്തില്‍ എസ്പിയോട് ഇതുവരെ മേലുദ്യോഗസ്ഥര്‍ വിശദീകരണം തേടുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ല, ഹാജരായത് 10 ദിവസം മാത്രമെന്നത് നുണ'; ടിബി മിനി
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി