ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം ഒരാൾ മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പിച്ചെന്ന് പരാതി

മലപ്പുറം: പെൺകുട്ടികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പരാതി. പാലക്കാട് ചത്തല്ലൂരിലെ 24കാരിക്കും രണ്ടു സുഹൃത്തുക്കൾക്കുമാണ് ദുരനുഭവം ഉണ്ടായത്. മലപ്പുറം കരിങ്കല്ലത്താണി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം ഒരാൾ മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കരിങ്കല്ലത്താണി സ്വദേശിയായ അബ്ദുൾ അസീസിനെതിരെ പെൺകുട്ടികൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.

YouTube video player