
പാട്ന: അഞ്ച് വയസ്സുകാരിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച രണ്ട് സ്കൂൾ അധ്യാപകർക്കെതിരെ ശിക്ഷ വിധിച്ച് പാട്ന കോടതി. ഇവര്‍ക്കെതിരെ പോസ്കോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്‌കോ സ്‌പെഷ്യല്‍ ജഡ്ജി രവിന്ദ്ര നാഥ് ത്രിപാഠിയാണ് ശിക്ഷ വിധിച്ചത്.
2016 നവംബറിലാണ് പാട്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികമാരായ നൂതൽ ജോസഫ് ഇന്ദു ആന്ദ് എന്നിവർ അഞ്ച് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നവംബറിൽ തന്നെ ഇരുവരെയും പട്ന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ മകളെ ക്ലാസ് മുറിയില്‍ വെച്ച് അദ്ധ്യാപികമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam