ബാര്‍ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്

Published : Feb 13, 2018, 01:05 PM ISTUpdated : Oct 04, 2018, 07:42 PM IST
ബാര്‍ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്

Synopsis

തിരുവനന്തപുരം: ബാര്‍ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ഇടതു മുന്നണി അധികാരത്തിലെത്തിയാൽ എല്ലാ ബാറുകളും തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ . ഭൂരിഭാഗം ബാറുടമകളെയും വഞ്ചിച്ച സി.പി.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു.

കെ.എം മാണിയും സി.പി.എമ്മും തമ്മിൽ കൈകോര്‍ക്കാൻ നീക്കം നടത്തുമ്പോഴാണ് ബാര്‍ വിഷയത്തിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ. പൂട്ടിയ ബാറുകള്‍ തുറക്കാൻ മാണി കോഴ വാങ്ങിയെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലും ബാര്‍ കോഴക്കേസും ഇടതു മുന്നണി നിയമസഭാ  തെരഞ്ഞെടുപ്പിൽ  ആയുധമാക്കിയിരുന്നു.

അന്ന് നടത്തിയ ചര്‍ച്ചയിൽ  ബാറുകളെല്ലാം തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. ബാര്‍ കോഴക്കേസിൽ മൊഴി നല്‍കാൻ തയ്യാറായ ബാറുടമകളിൽ നിന്ന് വിജിലന്‍സ് മൊഴിയെടുക്കുന്നില്ലെന്നും ബിജു രമേശ് ആരോപിക്കുന്നു. 26 യുഡിഎഫ് എംഎൽഎമാരുടെ അനധികൃത സ്വത്തു സമ്പാദത്തിൻറെ വിവരങ്ങള്‍ കൈവശമുണ്ടെന്നും ബിജുരമേശ് അവകാശപ്പെട്ടു .

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഓൺലൈൻ പഠനം അവസാനിക്കുന്നു, ഏപ്രിൽ 20 മുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്ക്
48 മണിക്കൂറിൽ ഒരു കപ്പലും കടലിടുക്ക് കടന്നിട്ടില്ല, ഹോർമുസ് ഉപരോധം സമ്പൂർണമെന്ന് അമേരിക്ക; സമാധാന ചർച്ചക്ക് കല്ലുകടിയെങ്കിലും സംഘർഷമില്ലാത്തത് ശുഭസൂചന