കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി; ദുഃഖകരമെന്ന് മുഖ്യമന്ത്രി

Published : Feb 13, 2018, 12:58 PM ISTUpdated : Oct 05, 2018, 01:42 AM IST
കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി; ദുഃഖകരമെന്ന് മുഖ്യമന്ത്രി

Synopsis

കൊച്ചിയില്‍ കപ്പലിനുള്ളില്‍ ഉണ്ടായ പൊട്ടി ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ  അറിയിച്ചു.

കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. തിരിച്ചറിഞ്ഞ രണ്ട് പേര്‍ മലയാളികളാണ്. വൈപ്പിന്‍ റംഷാദ്,കോട്ടയം സ്വദേശി ജിബിന്‍ എന്നിവരാണു മരിച്ച മലയാളികൾ.


മുഖ്യമന്ത്രിയുിടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന കപ്പലിൽ ഉണ്ടായ സ്ഫോടനത്തിൽ 5 പേർ മരിക്കാനിടയായ സംഭവം ദുഃഖകരമാണ്. ഊർജിതമായ രക്ഷാ പ്രവർത്തനത്തിന് ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകാനും നിർദേശിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രൈബ്യൂണലുകൾ ബാധ്യതയാകുന്നു; ചെയർമാൻ വിരമിച്ചാൽ ട്രൈബ്യൂണൽ സ്‌തംഭിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന്‌ കേന്ദ്രത്തോട്‌ സുപ്രീംകോടതി
പാഠപുസ്തക വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി; നടപടിക്ക് നിർദ്ദേശം