അമിതവേഗതയിലെത്തിയ കാറിന് അടിയില്‍ പെട്ട് ബൈക്ക് യാത്രക്കാര്‍; വീഡിയോ

Published : Apr 13, 2019, 09:21 AM ISTUpdated : Apr 13, 2019, 09:05 PM IST
അമിതവേഗതയിലെത്തിയ കാറിന് അടിയില്‍ പെട്ട് ബൈക്ക് യാത്രക്കാര്‍; വീഡിയോ

Synopsis

അമിത വേഗത്തിലെത്തിയ ഒരു എസ് യുവി മുമ്പില്‍ പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു

വാഹനമോടിക്കുമ്പോഴുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ പാളിച്ചകളുണ്ടാക്കും. നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നവര്‍ നഷ്ടമാക്കുന്നത് അവരുടെ ജീവിതം മാത്രമല്ല. പലപ്പോഴും ഇവരുമായി യാതൊരു ബന്ധം പോലുമില്ലാത്ത മറ്റ് പലരുടേയും ജീവിതമാണ്.

വാഹനങ്ങളുടെ മരണപ്പാച്ചിലുകളാണ് പലപ്പോഴും  പല അപകടങ്ങളും ക്ഷണിച്ച് വരുത്തുന്നത്. റോഡിലൂടെ ബൈക്ക് കൊണ്ട് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവരൊന്നും മറ്റുള്ളവരുടെ കൂടി ജീവനാണ് അപകടത്തിലാക്കുന്നതെന്ന് ചിന്തിക്കുന്നില്ല. അശ്രദ്ധമായിവാഹനമോടിച്ചത് മൂലമുണ്ടായ ഒരു അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അപകടം നടന്നത് ബാംഗ്ലൂരിലാണ്. അമിത വേഗത്തിലെത്തിയ ഒരു എസ് യുവി മുമ്പില്‍ പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കു യാത്രക്കാര്‍ കാറിന് അടിയിലേക്ക് വീണു. പെട്ടന്നു തന്നെ വാഹനം നിര്‍ത്തിയതിനാല്‍ ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

 

PREV
click me!

Recommended Stories

കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
പ്രതിസന്ധി രൂപം കൊണ്ടത് ആഴ്ചകൾക്കുള്ളിൽ, റോസ്റ്ററിൽ 'റോസ്റ്റായി' ഇൻഡിഗോ