നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ വാന്‍ ഇടിച്ച് റിട്ടയേര്‍ഡ് എസ്ഐയും മകനും മരിച്ചു

Web Desk |  
Published : May 27, 2018, 09:13 AM ISTUpdated : Jun 29, 2018, 04:08 PM IST
നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ വാന്‍ ഇടിച്ച് റിട്ടയേര്‍ഡ് എസ്ഐയും മകനും മരിച്ചു

Synopsis

മഴയത്ത് ബൈക്ക് തെന്നി വീണു ബൈക്കില്‍ വാന്‍ ഇടിച്ച് രണ്ട് മരണം

കാസർകോട്: മഴയിൽ നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി റിട്ടയർഡ് എസ്.ഐ.യും എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മകനും മരിച്ചു. കരിവെള്ളൂര്‍ കട്ടച്ചേരിയിലെ റിട്ട. എസ്‌.ഐ. എം .രവീന്ദ്രന്‍ (58), മകന്‍ അര്‍ജുന്‍ ആര്‍ നമ്പ്യാര്‍ (21) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ പയ്യന്നൂരിനടുത്ത്‌  ശനിയാഴ്ച സന്ധ്യയോടെയാണ്‌ അപകടം.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന  രവീന്ദ്രനും മകന്‍ അര്‍ജ്ജുനനും ചാറ്റല്‍മഴയില്‍ റോഡിലേക്ക് തെന്നി വീഴുകയായിരുന്നു. ബൈക്ക് റോഡിലേക്ക് മറിഞ്ഞതിന് പിന്നാലെ  പിക്കപ്പ് വാന്‍ വന്നിടിക്കുകയായിരുന്നു. രവീന്ദ്രന്റെ തലയിലൂടെ പിക്കപ്പ് വാൻ കയറിയിറങ്ങി. രവീന്ദ്രന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ  മരിച്ചു. റോഡിലേക്ക് തലയിടിച്ച് വീണ അര്‍ജുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്പേരി വിമല്‍ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച അര്‍ജുന്‍. ആശയാണ് രവീന്ദ്രന്റെ ഭാര്യ. മകള്‍ അനുശ്രീ. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് വൻ കവർച്ച; നാട്ടുകാർ ആശങ്കയിൽ, പത്തുമാസത്തിനിടെ മോഷണം നടന്നത് അഞ്ച് വീടുകളിൽ
വരുന്നൂ അതിതീവ്ര മഴ; നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ