ബൈക്കുകള്‍ മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍ക്കുന്ന സംഘം പിടിയില്‍

Published : Oct 20, 2017, 01:15 AM ISTUpdated : Oct 05, 2018, 03:18 AM IST
ബൈക്കുകള്‍ മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍ക്കുന്ന സംഘം പിടിയില്‍

Synopsis

അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ രണ്ടു യുവാക്കളാണ് പൊലീസ് പിടിയിലായത്. തലസ്ഥാന നഗരത്തില്‍ മാത്രം അമ്പതോളം കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്.

തിരുവനന്തപുരം ചേരിയമുട്ടം സ്വദേശികളായ അജുവും അനീഷ് ടിറ്റോയുമായാണ് പിടിയിലായത്. ബൈക്കുകള്‍ മോഷ്‌ടിച്ച് രൂപമാറ്റം നടത്തുകയായിരുന്നു ഇവരുടെ ശൈലി. ബൈക്ക് വര്‍ക്ക് ഷോപ്പ് നടത്തിയുന്നവരാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ബുള്ളറ്റുകളായിരുന്നു മോഷ്‌ടാക്കളുടെ പ്രധാന ലക്ഷ്യം. ബൈക്കുകള്‍ വില്‍ക്കുകയും വാടകയ്ക്ക് കൊടുക്കുയുമായിരുന്നു ചെയ്തിരുന്നത്. തലസ്ഥാനത്ത് നിന്നും 50 ബൈക്കുകളിലധികം മോഷ്‌ടിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളായിരുന്നു മോഷ്‌ടാക്കളുടെ ഇര. കേരളത്തില്‍ നിന്ന് മോഷ്‌ടിക്കുന്ന ബൈക്കുകള്‍ തമിഴ്നാട്ടിലും തമിഴ്നാട്ടില്‍ നിന്ന് മോഷ്‌ടിക്കുന്ന ബൈക്കുകള്‍ കേരളത്തിലും എത്തിച്ച് വാടകയക്ക് നല്‍കുകയായിരുന്നു പതിവ് . പത്തുദിവസം മുമ്പ് പിടിയിലായ ഇവരെ ഫോര്‍ട്ട് പോലീസ് കസ്റ്റ‍ഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ 9 ബുള്ളറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട് .


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുങ്ങിയത് സർക്കാർ ഉദ്യോഗസ്ഥരടക്കം നിരവധി പേർ; ദരിദ്രരായവർക്കുള്ള മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ച് ആനുകൂല്യം നേടി: 2.09 കോടി രൂപ ഈടാക്കി
മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ പ്ലാനുമായി ഇ. ശ്രീധരൻ; ബസിനേക്കാൾ നിരക്ക് കുറവ്, അരമണിക്കൂറിലും ട്രെയിന്‍, 20 സ്റ്റേഷനുകൾ