ഹോ​ട്ട​ലി​ൽ ബില്ല് അടക്കാതെ ജീവന്‍ കളഞ്ഞ് ഒരു രക്ഷപ്പെടല്‍

Published : Oct 07, 2017, 05:31 PM ISTUpdated : Oct 05, 2018, 03:47 AM IST
ഹോ​ട്ട​ലി​ൽ ബില്ല് അടക്കാതെ ജീവന്‍ കളഞ്ഞ് ഒരു രക്ഷപ്പെടല്‍

Synopsis

ബീയജിംഗ്: ഹോ​ട്ട​ലി​ൽ ക​യ​റി താമസിച്ച് ബില്ല് അടക്കാതെ രക്ഷപ്പെടാനുള്ള ചൈനീസ് യുവാവിന്‍റെ ശ്രമം വൈറലാകുന്നു. പത്തൊന്‍പതാം നിലയിലെ റൂമില്‍ നിന്നും ഫോ​ണ്‍ കേ​ബി​ളി​ൽ തൂ​ങ്ങി​യാ​ടിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ നോക്കിയത്. ഇയാളുടെ റൂമിന് പുറത്ത് ജ​ന​ലി​ന്‍റെ പു​റ​ത്ത് മ​റ്റൊ​രു കെ​ട്ടി​ട​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ടെ​ലി​ഫോ​ണ്‍ കേ​ബി​ളു​ക​ൾ ക​ണ്ട​ത്. ന​ല്ല ബ​ല​മു​ള്ള​താ​ണ് ഈ ​കേ​ബി​ളു​ക​ൾ. ഇ​ഷ്ട​ൻ ആ ​കേ​ബി​ളു​ക​ളി​ൽ പി​ടി​ച്ച് മു​ക​ളി​ലേ​ക്കു ക​യ​റാ​ൻ തു​ട​ങ്ങി. 

അ​പ്പോ​ഴേ​ക്കും ഇ​യാ​ളു​ടെ ആ​കാ​ശ​ന​ട​ത്തം കാ​ണാ​ൻ ആ​ളു​ക​ൾ താ​ഴെ​ക്കൂ​ടി​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ മ​റ്റൊ​രു കേ​ബി​ളി​ൽ കു​ടു​ങ്ങി ആ​ൾ ആ​കാ​ശ​ത്ത് തൂ​ങ്ങി​ക്കി​ട​ന്നു. ഇ​തു ക​ണ്ട​പ്പോ​ൾ താ​ഴെ നി​ന്ന ആ​ളു​ക​ൾ​ക്ക് കാ​ര്യം അ​ത്ര പ​ന്തി​യ​ല്ലെ​ന്ന് മ​ന​സി​ലാ​യി. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് കേ​ബി​ളു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന അ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഏ​താ​യാ​ലും ഇ​യാ​ൾ ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് വലിയ ആശ്വാസം, സർക്കാരിന്റെ നിർണായക ഉത്തരവ്, വനം വകുപ്പിൻ്റെ 28 ഏക്കർ ഏറ്റെടുക്കും, ഭൂമി മെഡിക്കൽ കോളേജ് വികസനത്തിന്
നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'