ബിൽ ​ഗേറ്റ്സ് എഐ ഉച്ചകോടിയിൽ പങ്കെടുക്കില്ല, വിവാദങ്ങള്‍ ഉച്ചകോടിയുടെ ലക്ഷ്യത്തെ സ്വാധീനിക്കരുതെന്ന് ഗേറ്റ്സ് ഫൗണ്ടേഷൻ

Published : Feb 19, 2026, 09:02 AM IST
Bill Gates

Synopsis

എപ്സ്റ്റീൻ ഫയൽസിൽ പേര് പരാമർശിച്ച സാഹചര്യത്തിലും ​ഗേറ്റ്സിനെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു

ദില്ലി: ബിൽ ​ഗേറ്റ്സ് എഐ ഉച്ചകോടിയിൽ പങ്കെടുക്കില്ല.​ഗേറ്റ്സ് ഫൗണ്ടേഷൻ ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചു.ഉച്ചകോടിയിൽ പങ്കെടുക്കാനായി ​ഗേറ്റ്സ് ഇന്ത്യയിലെത്തിയിരുന്നു.ഉച്ചകോടിയിൽ പ്രതിനിധി സംസാരിക്കും.എപ്സ്റ്റീൻ ഫയൽസിൽ പേര് പരാമർശിച്ച സാഹചര്യത്തിലും ​ഗേറ്റ്സിനെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ​ഗൂ​ഗിൾ ഡീപ് മൈൻഡ് സിഇഒ ഡെന്നിസ് ഹസാബിസ്, മുകേഷ് അംബാനി, മൈക്രോസോഫ്ററ് പ്രസിഡന്റ് ബ്രാ‍ഡ് സ്മിത്ത് എന്നിവർക്കൊപ്പമാണ് ഇന്ന് ചടങ്ങിൽ ബിൽ ​ഗേറ്റ്സ് സംസാരിക്കേണ്ടിയിരുന്നത്

 

സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടും കൊറിയൻ ഡ്രോണും എഐ ഉച്ചകോടിയിൽ അവതരിപ്പിച്ച ​ഗൽ​ഗോട്ടിയാസ് സർവകലാശാലയെ ഉച്ചകോടിയിൽനിന്നും പുറത്താക്കി. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും വെട്ടിലായി. റോബോട്ടിനെ കുറിച്ച് അറിവില്ലാത്ത പ്രതിനിധിയാണ് മാധ്യമങ്ങളോട് തെറ്റായ വിവരം പറഞ്ഞതെന്നാണ് സർവകലാശാല വിശദീകരണം. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയിലാണ് ഉച്ചകോടിയുടെ സംഘാടനമെന്ന് കോൺ​ഗ്രസ് വിമർശിച്ചു.

ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായി പാസ് നൽകാത്തതു മുതൽ നിയന്ത്രണാതീതമായ തിരക്കും എക്സിബിഷൻ സ്റ്റാളുകളിലെ എഐ ഉപകരണങ്ങൾ മോഷണം പോയതും വരെയുള്ള പാളിച്ചയിൽ കേന്ദ്രസർക്കാർ വലിയ വിമർശനം നേരിടുന്നുണ്ട്, ഇതിനിടെയാണ് ഇടിത്തീ പോലെ വ്യാജ റോബോഡോ​ഗ് വിവാദം. പാളിച്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപിയുടെ വിസ്മയം! അടിയുറച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള എൻ എം ബാദുഷ ബിജെപിയിലേക്കെന്ന് സൂചന, ചർച്ചകൾ നടക്കുന്നു
'കേരള കോൺഗ്രസിൽ 'റോ' ഗ്രൂപ്പ് കെട്ടുകഥ, താൻ ഗ്രൂപ്പുണ്ടാക്കാനില്ല'; ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞതിന് കാരണം വ്യക്തമാക്കി റോഷി അഗസ്റ്റിൻ