
തിരുവനന്തപുരം: ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത എന്ത് നാണംകെട്ട വ്യവസായമാണ് ബിനീഷ് കോടിയേരിക്ക് ദുബായിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍, സിപിഎം സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷമായ വിമര്‍ശനം ഉര്‍ത്തിയിരിക്കുന്നത്.
നിരവധി തവണ എം.എല്‍.എയും സംസ്ഥാന ആഭ്യന്തരമന്ത്രിയുമൊക്കെയായ കോടിയേരിയുടെ മക്കള്‍ നടത്തുന്ന വ്യവസായത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലാത്തവര്‍ എന്തിനാണ് കള്ളം പറയുന്നതെന്ന് കേടിയേരി വിശദീകരിക്കണം. ഇപ്പോള്‍ അറിഞ്ഞിരിക്കുന്നതിനേക്കാള്‍ വലിയ സാമ്പത്തിക ഇടപാടുകളാണ് ബിനോയ്ക്കുള്ളതെന്നും ഇവ അടുത്തുതന്നെ പുറത്തെത്തുമെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.
പുത്രസ്‌നേഹത്താല്‍ മക്കളുടെ തെറ്റുകള്‍ക്കു കൂട്ടുനില്‍ക്കുന്ന ധൃതരാഷ്ട്രരെപ്പോലെ കോടിയേരി അധഃപതിച്ചെന്നും സ്വന്തം പാര്‍ട്ടി സെക്രട്ടറിക്ക് പോലും സംശയമുള്ള ഇടപാടുകളാണ് കോടിയേരിയുടെ മക്കള്‍ നടത്തുന്നതെന്നും കുമ്മനം ആരോപിച്ചു. കോടിയേരിയുടെ മക്കള്‍ കോടികള്‍ സംമ്പാധിച്ചത് ഭരണത്തണലിലാണെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്കിന്റെ പൂര്‍ണ്ണരൂപം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam