11:58 PM (IST) Feb 20

Malayalam news live 40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്

എരുമപ്പെട്ടിയിലേത് ദൃശ്യം മോഡൽ കൊലപാതകം തന്നെ എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് പോലീസ്. വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.

Read Full Story
11:30 PM (IST) Feb 20

Malayalam news live കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ, തീരുമാനം മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ്

ഐഎസ്എൽ മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ തീരുമാനം

Read Full Story
11:26 PM (IST) Feb 20

Malayalam news live തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 82 പേരെയും പിടികൂടിയിരിക്കുന്നത്. ന​ഗരത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാ​ഗമായിട്ടാണ് പൊലീസ് നടപടി.

Read Full Story
10:48 PM (IST) Feb 20

Malayalam news live ക്രിസ്മസ് ബംപർ ഭാ​ഗ്യക്കുറി - സജിമോന്റെ ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി, സമ്മാനം വിതരണം ചെയ്യുന്നത് തടഞ്ഞ് ലോട്ടറി വകുപ്പിന് നോട്ടീസയച്ചു

തൻ്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്ര സ്വദേശിയുടെ കൈയിൽ എത്തുകയായിരുന്നു എന്ന് കാണിച്ചാണ് സജിമോൻ കോടതിയെ സമീപിച്ചത്.

Read Full Story
10:11 PM (IST) Feb 20

Malayalam news live റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറാൻ നിർദേശം

പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.

Read Full Story
09:54 PM (IST) Feb 20

Malayalam news live വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ് - ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും സസ്പെൻഡ് ചെയ്തു.

 

Read Full Story
08:56 PM (IST) Feb 20

Malayalam news live 7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം, വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി ഉയർത്തി, ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തി. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണ്ണമായി പുറത്തെടുത്തു.

Read Full Story
07:12 PM (IST) Feb 20

Malayalam news live ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് വീണ് സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ചുവീണു, ഗുരുതര പരിക്ക്

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും റോഡിലേക്ക് വീണ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബ്ലെസ്സൻ ബൈജുവി (16)നാണ് ഗുരുതരമായി പരിക്കേറ്റത്

Read Full Story
07:01 PM (IST) Feb 20

Malayalam news live പീഡനപരാതി - തൃശ്ശൂരിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകിയത് 3 യുവതികൾ, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്

യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.

 

Read Full Story
06:18 PM (IST) Feb 20

Malayalam news live 'നെയ്പാത്രത്തിനൊപ്പം ടിക്കറ്റ് കൊറിയർ ചെയ്തു, പാത്രമെത്തി, ടിക്കറ്റ് നഷ്ടമായി'; ക്രിസ്മസ് ബംപർ 20 കോടിയിൽ അവകാശ വാദവുമായി പിറവം സ്വദേശി

സജിമോന്റെ ഹർജിയിൽ ഇടപെട്ട ഹൈക്കോടതി ടിക്കറ്റിന്റെ നിജസ്ഥിതി ഉറപ്പാക്കും വരെ സമ്മാനതുക കൈമാറരുത് എന്ന് ലോട്ടറി വകുപ്പിനു നിർദേശം നൽകിയിരിക്കുകയാണ്.

Read Full Story
06:09 PM (IST) Feb 20

Malayalam news live കേരള നിയമസഭ പുസ്തകോത്സവം; മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് പുരസ്കാരം

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്‍റെ (KLIBF-4)മീഡിയ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഓണ്‍ലൈൻ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോര്‍ട്ടര്‍ പ്രത്യേക പരാമര്‍ശത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ രമ്യ റാം അര്‍ഹയായി

Read Full Story
05:17 PM (IST) Feb 20

Malayalam news live വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറെടുത്തിറങ്ങി 14 കാരനും സഹപാഠിയും, തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് അപകടം, സംഭവം കരമനയിൽ

കരമന നീറമണ്‍കരയിൽ വച്ചാണ് 14 വയസ്സുകാരൻ ഓടിച്ച വാഹനം തലകീഴായി കുഴിയിലേക്ക് മറിഞ്ഞത്.

Read Full Story
05:04 PM (IST) Feb 20

Malayalam news live 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതികളിലൊരാൾ 15 വയസ്സുകാരൻ

ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്.

Read Full Story
04:56 PM (IST) Feb 20

Malayalam news live 'എന്തിന് ഇങ്ങനെ ക്രൂശിക്കണം? ആത്മഹത്യയുടെ വക്കിലെത്തിയെന്ന് തന്ത്രി പറഞ്ഞു'; തന്ത്രിക്കെതിരായ കേസിൽ ആരോപണം കടുപ്പിച്ച് ബിജെപി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി. തന്ത്രിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് ഗോവ മുൻ ഗവര്‍ണര്‍ പിഎസ് ശ്രീധരൻപിള്ള ആരോപിച്ചു

Read Full Story
04:43 PM (IST) Feb 20

Malayalam news live 'കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു', രണ്ടരമാസത്തെ ചികിത്സക്കൊടുവിൽ 14 കാരന്റെ കൈ വളഞ്ഞുപോയ സംഭവത്തിൽ സൂപ്രണ്ടിന്റെ വിചിത്ര മറുപടി

മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം മേധാവിയുടെ രണ്ടര മാസത്തെ ചികിത്സക്കൊടുവിലാണ് 14 കാരൻ തൻസീറിന്റെ വലതു കൈ വളഞ്ഞുപോയെന്ന പരാതി ഉയർന്നത്. ചികിത്സ പിഴവിൽ ഒടുവിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം എത്തി.

Read Full Story
03:28 PM (IST) Feb 20

Malayalam news live വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി, ആദ്യഘട്ടത്തിൽ 178 വീടുകള്‍ കൈമാറും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി . ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകൾ ആർക്കൊക്കെയെന്ന് കണ്ടെത്താനാണ് നറുക്കെടുപ്പ് നടക്കുന്നത്. വീടുകളുടെ കൈമാറ്റം 25ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Read Full Story
03:17 PM (IST) Feb 20

Malayalam news live ഓട്ടം പോകാൻ തയാറാകാത്തതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം, തടയാൻ ശ്രമിച്ചയാളെ കുത്തിപ്പരിക്കേൽപ്പിച്ചു; നാല് പേർ പിടിയിൽ

ഓട്ടം പോകാൻ തയാറാകാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം. തടയാൻ ശ്രമിച്ച ആളെ ബിയർ കുപ്പി കൊണ്ട് യുവാക്കൾ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story
03:08 PM (IST) Feb 20

Malayalam news live ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്

തൊണ്ടി മുതൽ കേസിൽ മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കേണ്ട അസാധാരാണ സാഹചര്യം നിലവിലില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി. ആന്‍റണി രാജുവിന്‍റെ ആവശ്യം തള്ളിയുള്ള കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്.

Read Full Story
02:51 PM (IST) Feb 20

Malayalam news live ശബരിമല യുവതീ പ്രവേശനം - സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രിക്ക് നിയമോപദേശം നൽകിയത് താനെന്ന് പി എസ് ശ്രീധരൻ പിള്ള

ശബരിമലയില്‍ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി പി എസ് ശ്രീധരൻ പിള്ള. 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ.

Read Full Story
02:51 PM (IST) Feb 20

Malayalam news live ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി, സിസിടിവി പരിശോധനയില്‍ കുടുങ്ങി പ്രതികൾ; ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

Read Full Story