
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണത്തട്ടിപ്പ് ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തീരാ കളങ്കമാണെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച് പിബി പ്രസ്താവന ഇറക്കണമെന്നും മുതിര്‍ന്ന നേതാക്കളായ മാനവ് മുഖര്‍ജിയും മൊയ്നുല്‍ ഹസ്സന്‍ എന്നിവരും സംസ്ഥാന കമ്മിറ്റയില്‍ ആവശ്യപ്പെട്ടു. ചെവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
കേസുമായി ബന്ധപ്പെടുത്തി യെച്ചൂരിയെ വലിച്ചിഴച്ച് വിവാദങ്ങള്‍ ഉണ്ടാക്കിയത് ഒഴിവാക്കേണ്ടതായിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഏറ്റുവാങ്ങിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. സംഭവത്തില്‍ പാര്‍ട്ടിയുടെ നിലപാട് അറിയിക്കണമെന്നും ആവശ്യമുയര്‍ന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിതാറാം യെച്ചൂരിക്കെതിരെ അനാവശ്യ ആരോപണം ഉയര്‍ത്തിയതും ശരിയായില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam