തൊടുപുഴയില്‍ പിറന്നാളാഘോഷം അതിരുവിട്ടു, വീഡിയോ വൈറലായി, ഒടുവില്‍ പൊലീസ് കേസും

By Web DeskFirst Published Mar 2, 2018, 8:43 PM IST
Highlights
  • പിറന്നാളാഘോഷം അതിരുവിട്ടു, വീഡിയോ വൈറലായി, ഒടുവില്‍ പൊലീസ് കേസും

തൊടുപുഴ: ആഘോഷം അതിര് വിട്ടത് പൊല്ലാപ്പായി. തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥിയെ പോസ്റ്റിൽ കെട്ടിയിട്ട് ചാണക വെള്ളം ഒഴിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ആഘോഷം , അതിക്രമത്തിന്‍റെ വക്കോളമെത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.

തൊടുപുഴയിലെ അൽ അസ‍ർ ആർട്സ് കോളജിലെ വിദ്യാർത്ഥികളാണ് ദൃശ്യങ്ങളിലുള്ളത്. കോളേജിൽ അരങ്ങേറിയ റാഗിങ് എന്ന പേരിൽ  പ്രചരിക്കുന്ന വീഡിയോ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന സംഭമാണെന്നാണ് കോളേജിലെ വിദ്യാർത്ഥികൾ പറയുന്നത്. പത്തിലേറെ പേരുള്ള സംഘമാണ് വിദ്യാർത്ഥിയുടെ ദേഹത്തേക്ക് ചാണക വെള്ളവും, കരി ഓയിലും, ചായംകലക്കിയ വെള്ളവും ഒഴിക്കുന്നത്. കോളേജിനു മുന്നിലെ റോഡിൽ വച്ചായിരുന്നു സംഭവം. 

സംഭവ സ്ഥലത്ത് നിന്ന് പൊലീസ് തെളിവെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസും മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.  ക്യാന്പസിന് പുറത്താണ് സംഭവം നടന്നതെന്നും, വിദ്യാർത്ഥികൾ ഉൾപ്പെട്ടതിനാൽ അന്വേഷിക്കുമെന്നും കോളജ് അധികൃതർ അറിയിച്ചു.

click me!