സര്‍ക്കാര്‍ കന്യാസ്ത്രീക്കൊപ്പം, തെളിവുകളോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമം: ഇപി ജയരാജന്‍

Published : Sep 12, 2018, 04:00 PM ISTUpdated : Sep 19, 2018, 09:24 AM IST
സര്‍ക്കാര്‍ കന്യാസ്ത്രീക്കൊപ്പം, തെളിവുകളോടെ  ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമം: ഇപി ജയരാജന്‍

Synopsis

കന്യാസ്ത്രീയുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് ഗവണ്‍മെന്‍റ് നില്‍ക്കുന്നത്. ഏറ്റവും ശരിയായ നിലപാട് ഗവണ്‍മെന്‍റ് സ്വീകരിക്കും. ഒരു കുറ്റവാളിയെയും ഗവര്‍ണ്‍മെന്‍് സംരക്ഷിക്കില്ല. ഇരകളോടൊപ്പമാണ് ഗവണ്‍മെന്‍റ്. 

തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തി പ്രാപിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജന്‍. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു‍. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. 

കന്യാസ്ത്രീയുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് ഗവണ്‍മെന്‍റ് നില്‍ക്കുന്നത്. ഏറ്റവും ശരിയായ നിലപാട് ഗവണ്‍മെന്‍റ് സ്വീകരിക്കും. ഒരു കുറ്റവാളിയെയും ഗവര്‍ണ്‍മെന്‍് സംരക്ഷിക്കില്ല. ഇരകളോടൊപ്പമാണ് ഗവണ്‍മെന്‍റ്. കന്യാസ്ത്രീകളുടെ ആവശ്യങ്ങള്‍ ഗൗരവമായി കാണുന്നു. അതിന് വേണ്ട എല്ലാ നപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്