നേതൃത്വം മാറിയാലും അഴിമതി കോണ്‍ഗ്രസിനെ വിട്ട് പോകില്ലെന്ന് ബിജെപി

Published : Dec 16, 2017, 10:55 PM ISTUpdated : Oct 04, 2018, 06:08 PM IST
നേതൃത്വം മാറിയാലും അഴിമതി കോണ്‍ഗ്രസിനെ വിട്ട് പോകില്ലെന്ന് ബിജെപി

Synopsis

ദില്ലി: നേതൃത്വം മാറിയാലും കോണ്‍ഗ്രസിലെ അഴിമതി തുടരുമെന്ന് ബിജെപി. കോണ്‍ഗ്രസ് അധ്യാക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റതിന് പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് പിന്തുണയോടെ ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയ മുന്‍ മുഖ്യമന്ത്രി മധു കോഡയെ അഴിമതി കേസില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വക്താവ് സംബിത് പത്രയുടെ വിമര്‍ശനം. 

അധികാരം നഷ്ടപ്പെട്ട നാല് വര്‍ഷമായിട്ടും അഴിമതിക്കേസുകള്‍ കോണ്‍ഗ്രസിനെ വിട്ട് പോയിട്ടില്ല. അധ്യക്ഷന്‍ പഴയതായാലും പുതിയതായാലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയില്‍ മാറ്റമുണ്ടാകില്ലെന്നും സംബിത് പരിഹസിച്ചു. ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിക്കുന്നവരോട്', മറുപടിയുമായി മേയർ വി വി രാജേഷ്; 'തിരുവനന്തപുരത്ത് പോർട്ടബിൾ എബിസി സെന്റ‍‍ർ വരും'
ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു