ചാറ്റുകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും 20 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍
തൃശൂര്‍: ചാറ്റുകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും 20 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത ചാറ്റും ഫോട്ടോസും ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്യുമെന്നും ആയത് വീട്ടുകാര്‍ക്ക് അയച്ച് കൊടുക്കും എന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി 50,000 രൂപയും 20 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും മറ്റൊരു പ്രതിയും പിടിയില്‍. എറിയാട് പി.എസ്.എന്‍ കവല സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഹലും (23) കുറ്റകൃത്യം നടന്ന സമയം നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയായി കേസില്‍ ഉള്‍പ്പെട്ട 18 വയസുകാരനുമാണ് പിടിയിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.
പരാതിക്കാരിയുമായി ചാറ്റ് ചെയ്ത ചാറ്റും ഫോട്ടോസും ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്യും എന്നും വീട്ടുകാര്‍ക്ക് അയച്ച് കൊടുക്കും എന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി പ്രതിയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും ചേര്‍ന്ന് 2025 ഒകേ്ടാബര്‍ മാസത്തില്‍50,000 രൂപയും 2026 ഏപ്രില്‍ മാസത്തില്‍ 20 പവനുമാണ് പരാതിക്കാരിയില്‍ നിന്ന് തട്ടിയെടുത്തത്. ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നപ്പോഴാണ് പരാതിക്കാരി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷനില്‍ കേസെടുത്തത്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു, എസ്.ഐ അതുല്‍, എസ്.ഐ അജയ്, എസ്.സി.പി.ഒ മനോജ്, സി.പി.ഒ ഷെരീഫ് എന്നിവരാണ് പ്രതിയെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെയും പിടികൂടിയത്.

